Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കഞ്ഞികുടിക്കാൻ 'വകതേടി' ഐ എ എസുകാർ പിണറായിക്ക് മുന്നിൽ: ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാനായി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ മോഹൻദാസിന് നിയമനം ലഭിച്ചതോടെ മുഖ്യമന്ത്രിയെ സുഖിപ്പിച്ച് സ്ഥാനം നേടാൻ മുൻ ഐ എ എസുകാർ പരസ്പരം മത്സരിക്കുന്നു

19 NOVEMBER 2019 09:51 AM IST
മലയാളി വാര്‍ത്ത

ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാനായി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ മോഹൻദാസിന് നിയമനം ലഭിച്ചതോടെ മുഖ്യമന്ത്രിയെ സുഖിപ്പിച്ച് സ്ഥാനം നേടാൻ മുൻ ഐ എ എസുകാർ പരസ്പരം മത്സരിക്കുന്നു.

പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനുമായി മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ തനിക്ക് നേരെ ഉയർന്ന പ്രശംസാ വചനങ്ങൾ കേട്ട് മുഖ്യമന്ത്രി തലകുനിച്ചു. തനിക്ക് ഇത്രയും 'പ്രതിഭ' യുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കിയത് ഇപ്പോഴാണ്.

തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുൻ സംസ്ഥാന പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി. കെ. എ നായർ, സി. പി. നായർ, ജെയിംസ് വർഗീസ്, ജോൺ മത്തായി, ബാബു ജേക്കബ്, കെ. ജയകുമാർ, എസ്. എം. വിജയാനന്ദ്, ഷീല തോമസ്, പോൾ ആന്റണി, ടി. ബാലകൃഷ്ണൻ, കെ. എം. എബ്രഹാം, പി. എച്ച്. കുര്യൻ, രമൺശ്രീവാസ്തവ, അബ്ദുൾ സത്താർകുഞ്ഞ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

മികച്ച നിർദ്ദേശങ്ങളാണ് യോഗത്തിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുഖിപ്പിക്കലിൽ വഴുതി വീഴാതിരിക്കാൻ പിണറായി പ്രത്യേകം ശ്രദ്ധിച്ചു.

സർക്കാരിന്റെ ഇനിയുള്ള കാലയളവിലേക്ക് തീവ്രയജ്ഞ പരിപാടി തയ്യാറാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി സി. പി നായർ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവർക്ക് എത്രയും വേഗം സേവനം ലഭ്യമാക്കാനാവണം. സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവ് പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.സിപി നായർക്ക് ഭരണ പരിഷ്ക്കാര കമ്മീഷൻ അംഗം എന്ന പദവി സർക്കാർ നൽകിയിട്ടുണ്ട്.

ഭരണതീരുമാനങ്ങൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ടി. കെ. എ നായർ പറഞ്ഞു. സംസ്ഥാന സർക്കാരിന് ഒരു സർവീസ് ഡെലിവറി പ്ലാൻ ഉണ്ടാവണമെന്ന് എസ്. എം. വിജയാനന്ദ് പറഞ്ഞു. അദ്ദേഹത്തിന് സെൻറർ ഫോർ മാനേജ്എമെന്റ് ഡവലപ്പ്മെന്റ് അധ്യക്ഷസ്ഥാനം നൽകിയിട്ടുണ്ട്.

വ്യവസായ മേഖലയിൽ സ്വകാര്യ മേഖലയെക്കൂടി സജീവമാക്കണമെന്ന് പോൾ ആന്റണി നിർദ്ദേശിച്ചു. സേവനാവകാശ നിയമം കർശനമായി നടപ്പാക്കണമെന്ന് കെ. ജയകുമാർ, ടി. ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. അടുത്ത കാലത്താണ് മലയാളം സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നും അദ്ദേഹം വിരമിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ചേരുമ്പോൾ തന്നെ അതിന്റെ ഭാഗമായി നിർബന്ധമായും പരിശീലനം നൽകിയിരിക്കണമെന്ന് ഷീല തോമസ് പറഞ്ഞു. ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നും പറഞ്ഞു. ഷീലാ തോമസും ഭരണ പരിഷ്ക്കാര കമ്മീഷൻ അംഗമാണ്.

ഇ ഗവേണൻസ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് പി. എച്ച്. കുര്യൻ പറഞ്ഞു. ഇ ഗവേണൻസ് സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കണമെന്ന് ജോൺ മത്തായി പറഞ്ഞു.

ഒരു വ്യക്തി അയയ്ക്കുന്ന തപാൽ സംബന്ധിച്ച പൂർണമായ വിവരം അയാൾക്ക് ലഭിക്കുന്നതിനും ഫയൽ വായിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കെ. എം. എബ്രഹാം പറഞ്ഞു. കിഫ്ബി ചെയർമാനാണ് കെ.എം ഏബ്രഹാം. . ലാൻഡ് റീകൺസ്ട്രക്ടിംഗ് പ്ലാൻ നടപ്പാക്കണമെന്നും നഗര മേഖലയ്ക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്നും ബാബു ജേക്കബ് നിർദ്ദേശിച്ചു.ബാബു ജേക്കബിന് നിലവിൽ പ്രത്യേക പദവികളൊന്നും തന്നെയില്ല. ഫയൽ നീക്കം കാര്യക്ഷമമാകണമെന്ന് രമൺ ശ്രീവാസ്തവ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. പോലീസിന്റേത് എപ്പോഴും സേവന മുഖമായിരിക്കണമെന്ന് അബ്ദുൾ സത്താർ കുഞ്ഞ്് നിർദ്ദേശിച്ചു.

ഐ.എ എസുകാർക്ക് പുനർ നിയമനം നൽകുമ്പോൾ അവർ ഒടുവിൽ വാങ്ങിയ ശമ്പളം ലഭിക്കും. അത് ലക്ഷങ്ങൾ വരും. പല തസ്തികകളിലും വിരമിച്ചവരെ നിയമിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം സർക്കാരിനും ജനങ്ങൾക്കും ലഭിക്കാറില്ല. സർക്കാർ വാഹനവും ശമ്പളവുമൊക്കെയായി കറങ്ങാനായിരിക്കും ഇവർക്ക് താത്പര്യം. യോഗത്തിനെത്തിയ ചില ഉദ്യോഗസ്ഥർ പുതിയ തസ്തികകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (12 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (25 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (27 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (43 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends