ഷെഹ്ലയുടെ മരണം; കളക്ടറേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർ മതിൽ ചാടി കടന്നു
ഷെഹ്ലയുടെ മരണത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ ചാടിക്കയറി. എസ് എഫ് ഐ പ്രവർത്തകർ മതിൽ ചാടി കടന്നത് പോലീസ് തടയാൻ ശ്രമിച്ചു. പ്രവേശന കവാടം പോലീസ് അടച്ചതിനെ തുടർന്നായിരുന്നു പ്രവർത്തകർ മതിൽ ചാടി കടന്നത്. പ്രതിഷേധത്തെ തുടർന്ന് പല ഓഫീസുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു.
ഒടുവിൽ വിദ്യാർത്ഥികൾ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജി നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് ജില്ലാ ജഡ്ജി ഹാരിസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha