Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഹൈക്കോടതി ഇടപെട്ടു, ജഡ്ജി പാഞ്ഞെത്തി ; കുഞ്ഞ് ഷെഹല ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടു; ജില്ലാ ജഡ്ജിയോട് സ്‌കൂളില്‍ നേരിട്ടെത്തി പരിശോധനടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു

22 NOVEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

കുഞ്ഞ് ഷെഹല ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടു. ജില്ലാ ജഡ്ജിയോട് സ്‌കൂളില്‍ നേരിട്ടെത്തി പരിശോധനടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതോടെ ജില്ലാ ജഡ്ജി എ.ഹാരിസ് ദാരുണമായ സംഭവം നടന്ന ബത്തേരി സര്‍വജന സ്‌കൂളില്‍ ഇന്ന് രാവിലെ പാഞ്ഞെത്തി. ജില്ലാ നിയമ സേവന അതോറിട്ടി അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയാണുണ്ടായത്. തന്നെ പാമ്പ് കടിച്ചെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ, പിതാവ് വരുന്നത് വരെ കാത്തിരുന്ന അധ്യാപകര്‍ക്കെതിരെ സമൂഹത്തിന്റെ എല്ലാ കോണില്‍ നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക മാത്രമല്ല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടിയെടുക്കുമെന്നും ജില്ലാ ജഡ്ജി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹെഡ്മാസ്റ്ററുടെയും മറ്റ് അധ്യാപകരുടെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഗുരുതരമായ വീഴ്ചയാണുണ്ടായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. ഇത്തരം സംഭവങ്ങള്‍ ഇതോടെ തീരണം. അത്തരത്തിലുള്ള നടപടി ഉണ്ടാകും. 3.30ന് യോഗം ചേരും. ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഷഹലയുടെ പിതാവ് അഡ്വ. അബ്ദുള്‍ ലത്തീഫിനെയും ഭാര്യയേയും സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും ജഡ്ജി പറഞ്ഞു.

ഷഹലയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. ബാത്ത് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വളരെ മോശമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എ.ഇ.ഒയും ഡി.ഇ.ഒയും പീരിയോഡിക്കല്‍ പരിശോധന നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. സ്‌കൂള്‍ ഫിറ്റ്‌നസ് ഏത് ക്രൈറ്റീരിയയിലാണെന്ന് പരിശോധിക്കും. അതിനനുസരിച്ചുള്ള സൗകര്യങ്ങളുണ്ടോ എന്ന് നോക്കും. ഇന്ന് ചേരുന്ന യോഗത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയുണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാനുള്ള കാര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കേരളത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും ജഡ്ജി പറഞ്ഞു.

പാമ്പ് കടിയേറ്റ ഷഹലയെ ആശുപത്രിയില്‍ എത്തിക്കണമെന്ന് കുട്ടികളും ഒരു അധ്യാപികയും പറഞ്ഞെങ്കിലും ഷിജില്‍ എന്ന അധ്യാപകന്‍ കാല് പോറിയതാണെന്നാണ് പറഞ്ഞ്  കുട്ടികളെ പറഞ്ഞയച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കാമെന്ന് ഒരു അധ്യാപിക പറഞ്ഞപ്പോള്‍ കുട്ടിയുടെ അച്ഛന്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുപോകുമെന്നായിരുന്നു ഷജിലിന്റെ മറുപടി. മാത്രമല്ല അധ്യാപികയോട് കയര്‍ക്കുകയും ചെയ്തു. അധ്യാപകര്‍ക്കും വിദ്യാഭ്യാസവകുപ്പിലെ മറ്റ് അധികൃതര്‍ക്കുമെകിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്. വയനാട് കളക്ടറേറ്റില്‍ ഉള്‍പ്പെടെ എസ്.എഫ്.ഐ ഉപരോധം ഉള്‍പ്പെടെ നടക്കുകയാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends