തേവലപ്പുറത്ത് കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്
തേവലപ്പുറത്ത് കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക് . പാറയില്‍ ജങ്ഷന് സെന്റ് തോമസ് കോളേജിന് സമീപം രാവിലെ ഒന്‍പതരക്കായിരുന്നു അപകടം നടന്നത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ബസും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത് .പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബസുകളും മറ്റ് വാഹനങ്ങളും തേവലപ്പുറം ആനക്കോട്ടൂര്വഴിയാണ് തിരിച്ചുപോകുന്നത് .
https://www.facebook.com/Malayalivartha