Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്വന്തം തടി സംരക്ഷിക്കുന്ന രീതിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം കൂടിവരുകയാണെന്നും ഇത് സമൂഹത്തിന് നല്ലതല്ലെന്നും ഐ.എം.എ കേരള ഘടകം വൈസ്പ്രസിഡന്റ്

22 NOVEMBER 2019 04:34 PM IST
മലയാളി വാര്‍ത്ത

സ്വന്തം തടി സംരക്ഷിക്കുന്ന രീതിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം കൂടിവരുകയാണെന്നും ഇത് സമൂഹത്തിന് നല്ലതല്ലെന്നും ഐ.എം.എ കേരള ഘടകം വൈസ്പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹൂ. വയനാട്ടില്‍ പാമ്പ് കടിയേറ്റ അഹലയ്ക്ക് മതിയായ ചികിത്സ നല്‍കാത്തതിനാല്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഡോക്ടറുടെ പ്രതികരണം. വൈദ്യ ചികിത്സ നല്‍കുവാന്‍ ഉള്ള ഭൗതിക സാഹചര്യങ്ങള്‍ അവിടെയുണ്ടായിരുന്നു. രോഗം തിരിച്ചറിയാനുള്ള വൈദഗ്ധ്യം ഉണ്ടായിരുന്നു. രോഗിക്ക് നല്ലത് വരുവാനുള്ള മനസും കൂടി ഉണ്ടായിരുന്നെന്ന് കരുതുന്നു. സ്വന്തം രക്ഷ കണക്കിലെടുക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം കൂടി വരുന്നുവെന്ന വസ്തുതയുടെ പ്രാധാന്യം ഇവിടെയാണ് മനസിലാകുന്നത്. ഇത് പറയുമ്പോള്‍ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുവാനുള്ള പടയൊരുക്കമാണെന്നു കരുതണ്ട. തെറ്റ് തെറ്റ് തന്നെയെന്നും അദ്ദേഹം പറയുന്നു.

ഡോക്ടര്‍മാര്‍ ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഡിഫെന്‍സിവ് മെഡിസിനാണ്. അതായത് സ്വന്തം പ്രതിരോധം ആദ്യം. അതു കഴിഞ്ഞു മാത്രം രോഗിയുടെ ജീവന്‍ രക്ഷിക്കുവാനുള്ള നടപടികള്‍. ആ നിലയിലേക്ക് ഡോക്ടര്‍മാരുടെ മനസ് പോകുന്നത് സമൂഹത്തിന് ഒരിക്കലും നല്ലതല്ല. . ചികിത്സ നല്‍കിയാല്‍,അതു പരാജയപ്പെട്ടുപോയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം വരുമോ, ആരോപണം വരുമോ, തെറി അഭിഷേകം വരുമോ എന്നൊക്ക ഡോക്ടര്‍മാര്‍ ഭയക്കുന്നു. ഇതാണ് ഡോക്ടര്‍മാരെ ഈ രീതിയില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ അവഹേളിക്കപെടുമോ എന്ന് ഭയക്കുന്നു. അതുകൊണ്ട് ജീവന്‍ രക്ഷിക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ പോലും അത് തന്നെ ബാധിക്കില്ല എന്ന് ഉറപ്പു വരുത്തേണ്ട രീതയിലേക്ക് ഡോക്ടര്‍മാരുടെ മനസ് മാറിയിരിക്കുന്നു. ഇത് നന്നല്ല.

എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവന്‍ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടര്‍ മാര്‍ക്ക് നല്കണം. അത് നല്‍കുവാനുള്ള ബാധ്യത സമൂഹത്തിനും, ഭരണാധികാരികള്‍ക്കും ഉണ്ട്. നല്ല ഡോക്ടറിന് വേണ്ട ഏറ്റവും പ്രധാനപെട്ട ഗുണങ്ങളിലൊന്ന് ധൈര്യമാണ്....
മനക്കരുത്താണ്. കൂടാതെ രോഗിക്ക് വേണ്ടി എല്ലാം ചെയ്യുവാനുള്ള സന്മനസ്സും. എങ്ങനെ ചെയ്യണം എന്നുള്ള വൈദ്യ വിജ്ഞാനവും വേണം.
അതെല്ലാം ചേരുമ്പോഴാണ് ഒരു നല്ല ഡോക്ടര്‍ ആകുന്നത്. മറ്റെല്ലാ ഘടകങ്ങള്‍ളും. ഉണ്ടെങ്കിലും അതായത് വൈദ്യ വിജ്ഞാനം, രോഗിക്ക് നല്ലതു ചെയ്യുവാനുള്ള മനസ്, അതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയവ എല്ലാം ഉണ്ടെങ്കിലും രോഗിക്ക് വേണ്ടി ഇതു ചെയ്യുവാനുള്ള ധൈര്യം കുറച്ചു ശതമാനം ഡോക്ടര്‍മാര്‍ക്കും ഇപ്പോഴില്ല എന്നുള്ളത് സത്യമാണ് .

ആന്റി സ്‌നെക്ക് വെനോം കൊടുക്കുമ്പോള്‍ ഉണ്ടാകാവുന്ന അപൂര്‍വമായ ഭവിഷ്യത്തുകള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു മനസിലാക്കിയാല്‍ , അത് നല്‍കുന്നതാണ് നല്ലതെന്ന് മനസിലാക്കി അത് ചെയ്യുവാനുള്ള ധൈര്യം ഡോക്ടര്‍മാര്‍ക്ക് കൊടുക്കേണ്ട ബാധ്യത പൊതു സമൂഹത്തിനാണ്.
ആന്റി സ്‌നേക്ക് മരുന്ന് നല്‍കിയാല്‍ അപൂര്‍വമായി ഉണ്ടാകുന്ന പാര്‍ശ്വഫലം രണ്ടാമത് പറയുകയും അത് നല്‍കേണ്ടതിന്റെ ആവശ്യകത ആദ്യം പറയുകയും ചെയ്യുന്നതാണ് ഉത്തമം. അതിനു പകരം ഡോക്ടര്‍ സ്വന്തം ജീവനില്‍ ഭയന്നു ആദ്യം ആന്റി സ്‌നേക്ക് വനത്തിന്റ ദൂഷ്യവശം പറഞ്ഞു വയ്ക്കുന്നത് തീര്‍ത്തും നന്നല്ല തന്നെ.

ദൂഷ്യവശം പറയേണ്ടതാണ്. പക്ഷെ മരുന്ന് നല്‍കേണ്ടതിന്റെ ആവശ്യം പറയേണ്ടതാണ് ആദ്യം. ഡോക്ടര്‍ ചെയ്തിരിക്കുന്നത് രോഗിയോടുള്ള സ്‌നേഹക്കുറവ് കാരണമല്ല. സ്വന്തം തടിയോടുള്ള സ്‌നേഹമാണ്. സ്വന്തം ആത്മ രക്ഷാര്‍ത്ഥം ചെയ്ത് പോയ ഒരു പ്രവൃത്തി ആണെന്ന് പറയുമ്പോള്‍ എന്നെ കല്ലെറിയാന്‍ വരരുത്. അത് ചുറ്റും എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്നെും ഡോ. സുള്‍പി നൂഹൂ പറയുന്നു. ഡോക്ടര്‍ക്ക് സധൈര്യം ചികില്‍സിക്കാനുള്ള ആത്മ വിശ്വാസവും കരുത്തും പകര്‍ന്നു നല്‍കേണ്ടത് സമൂഹത്തിന്റെ, എന്റെ, നിങ്ങളുടെ, ഭരണാധികാരികളുടെ എല്ലാം കടമയാണ്. ഡോക്ടര്‍ക്ക് സ്വന്തം ആത്മ രക്ഷ നോക്കി ചികില്‍സിക്കുന്ന തലത്തിലേക്ക് കേരളം മാറി പോയിട്ട് ഏതാണ്ട് രണ്ടു ദശകങ്ങളില്‍ ഏറെ ആയിരിക്കുന്നു. ഈ സത്യം ഇനിയും തിരിച്ചറിയാതെ പോകരുത്. മറ്റൊരു ബാലികയ്ക്കും, മറ്റൊരാള്‍ക്കും, ആത്മ രക്ഷയെ മുന്‍തൂക്കം നല്‍കി ചികിത്സ വൈകാന്‍ പാടില്ല. അതിനു മുന്‍കൈ എടുക്കേണ്ടത് പൊതുസമൂഹമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends