പരപ്പനങ്ങാടിയില്‍ ഹോട്ടലില്‍നിന്നും കാല്‍ ലക്ഷം രൂപ കവര്‍ന്നു

മലപ്പുറത്ത് പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ നിന്നും കാല്‍ ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പയിനിങ്ങല്‍ ജങ്ഷനിലെ ഹോട്ടല്‍ ടോപ്പ് സിറ്റിയില്‍ കവര്‍ച്ച നടന്നത്. ഹോട്ടലിനകത്തെ സിസിടിവിയില്‍ പൂട്ട് തകര്‍ത്ത് അകത്തുകടക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ഷട്ടറുയര്‍ത്തി അകത്തുകടന്ന മോഷ്ടാവ് അടുക്കളയില്‍ നിന്ന് ചട്ടുകം കൊണ്ടുവന്ന് കൗണ്ടറിലെ പൂട്ടുകള്‍ തകര്‍ക്കുകയായിരുന്നു.
ഇവിടെ സൂക്ഷിച്ചിരുന്ന പണവും കൗണ്ടറിനു മുകളിലുണ്ടായിരുന്ന പള്ളികളുടേയും വിവിധ ചാരിറ്റി സംഘടനകളുടേയും സംഭാവന പെട്ടികളിലെ പണവും കവര്‍ന്നിട്ടുണ്ട്.
ഇന്നു രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























