Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയ്ക്ക് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു, ആലപ്പുഴ ചുനക്കര ഗവ. എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്

22 NOVEMBER 2019 05:26 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയ്ക്ക് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ ചുനക്കര ഗവ. എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്. നവനീത് ഉച്ചഭക്ഷണത്തിന് ശേഷം കൈകഴുകാന്‍ പോകുന്നതിനിടെയാണ് സംഭവം. പൊളിഞ്ഞ ഡസ്‌ക്കിന്റെ ഭാഗം ബാറ്റാക്കിയാണ് വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. കളിക്കിടെ ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് ബാറ്റ് തെറിച്ച് പോവുകയായിരുന്നു.

ഈ സമയം മറ്റ് കുട്ടികള്‍ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയില്‍ നിന്നും ബാറ്റ് അബദ്ധത്തില്‍ തെറിച്ചു മരിച്ച നവനീതിന്റെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ പോലീസ് സ്‌കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങള്‍ തിരക്കി. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയായിരുന്നു. പേപ്പര്‍ ചുരുട്ടിയുള്ള ബോളും ഡസ്‌ക്കിന്റെ ഒടിഞ്ഞഭാഗവും ഉപയോഗിച്ചാണ് ക്രിക്കറ്റ് കളിച്ചത്. ബോധമറ്റനിലയില്‍ രണ്ട് പെണ്‍കുട്ടികളാണ് ആദ്യം കണ്ടത്. അവര്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകരും പി.ടി.എ അധികൃതരും നവനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതിനായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജില്‍ എത്തിച്ചു.

സംഭവം അറിഞ്ഞ് നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും സ്‌കൂളില്‍ പാഞ്ഞെത്തി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ. ബത്തേരിയില്‍ ഷഹല എന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ ഇത്തരം ഒരു സംഭവം നടന്നത് അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും ഞെട്ടിച്ചു. അബദ്ധത്തില്‍ സംഭവിച്ചകാര്യമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അതീവഗൗരവമാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും. കുട്ടിയുടെ തലയുടെ പുറമേ ക്ഷതമില്ലെന്ന് ചികിത്സിച്ച കായംകുളം ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്നതിന് പിന്നാലെ കുട്ടികളെല്ലാം ഭയത്തിലാണ്. സംഭവമറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ പതിവായി, ഡസ്‌ക്കിന്റെ ഒടിഞ്ഞ ഭാഗം കൊണ്ടാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് മറ്റുള്ളകുട്ടികള്‍ പറയുന്നു. ഈ മരക്കഷണം ക്ലാസില്‍ തന്നെ ഒളിപ്പിച്ചുവയ്ക്കുകയാണ് പതിവ്. ഇക്കാര്യം അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നറിയില്ല. ഡി.ഇ.ഒയും എ.ഇ.ഒയും അടക്കമുള്ളവര്‍ സ്‌കൂളിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. താമസിക്കാതെ ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഷഹലയുടെ മരണവും പഠനയാത്രയ്ക്കിടെ കാട്ടിവല്‍ വെച്ച് വിദ്യാര്‍ത്ഥിയെ പാമ്പ് കടച്ചതും അടക്കമുള്ള സംഭവങ്ങള്‍ കേരളം ചര്‍ച്ചചെയ്യുന്നതിനിടെയാണ് മറ്റൊരു സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി മരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends