Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും

22 NOVEMBER 2019 10:26 PM IST
മലയാളി വാര്‍ത്ത

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെയുണ്ട്. സംസ്ഥാനത്ത് മൊത്തം 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ളത് 10 എണ്ണം മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകളാണ്. കരയില്‍ കാണുന്ന 95 തരം പാമ്പുകളില്‍ അഞ്ച് തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിയൂ. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണമെന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്‍ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. അതാണ് മറുമരുന്ന്. രാജവെമ്പാല,മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കുന്നു. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകും. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

പാമ്പ് കടിയേറ്റാലുടന്‍ ആ ഭാഗം തുണി ഉപയോഗിച്ച് കെട്ടരുത്. കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടും. കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍ വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ ഊരിമാറ്റുക. ് നീര്‍വീക്കം ഉണ്ടായാല്‍ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാകും. കടിയേറ്റഭാഗത്ത് നിന്ന് ചോരയൊലിക്കുന്നുണ്ടെങ്കില്‍ വൃത്തിയുളള തുണി ഉപയോഗിച്ച് കെട്ടണം. കടിച്ച പാമ്പ് ഏതാണെന്ന് അറിയുന്നതും ചികിത്സയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിനാല്‍ പാമ്പിനെ അന്വേഷിച്ച് സമയം കളയരുത്. രോഗിക്ക് എത്രയും വേഗം ചികിത്സ നല്‍കണം. വിഷക്കല്ല് വെക്കുക, പച്ചമരുന്നു കഴിക്കുക തുടങ്ങിയ നാടന്‍ ചികിത്സ ചെയ്യരുത്. 

പാമ്പ് കടിയേറ്റ ശേഷം മദ്യപിക്കുകയോ, പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യരുത്. ചെയ്താല്‍ പുകയിലയിലെ നിക്കോട്ടിനും മദ്യത്തിലെ രാസവസ്തുക്കളും കാരണം രക്തക്കുഴലുകള്‍ വികസിക്കും അതുവഴി വിഷം പെട്ടെന്ന് രക്തത്തില്‍ കലരും. ചായയിലും കാപ്പിയിലും അടങ്ങിയിട്ടുള്ള തേയിനിലും കഫീനിലും ഇതേ രീതിയില്‍ പ്രവര്‍ത്തിക്കും. പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് ശാസ്ത്രീയ അടിസ്ഥാനമില്ല. പാമ്പ് കടിച്ചാല്‍ സ്വാഭാവികമായും ഭയമുണ്ടാകും . ഭയവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും രക്തചംക്രമണം വേഗത്തിലാക്കും. അതുവഴി ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends