അഞ്ചുവര്‍ഷം കൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ

അഞ്ചുവര്‍ഷം കൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കും. നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കും. നടന്‍ ടൊവിനോ തോമസാണ് ബോധവത്കരണ പരിപാടികളുടെ ഗുഡ്വില്‍ അംബാസഡര്‍.സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകള്‍) മത്സരം നടത്തും. മികച്ച ട്രോളുകള്‍ക്ക് 26-ന് പാലക്കാട് സംസ്ഥാനതല പരിപാടിയില്‍ ടൊവിനോ സമ്മാനം നല്‍കും.
"
https://www.facebook.com/Malayalivartha

























