കണ്ണുതള്ളി രാഹുല്‍ഗാന്ധി... ശിവസേനക്കാര്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് കിടന്നുറങ്ങി; രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു; ഒന്നും മനസിലാകാതെ ശരത് പാവാറിനെ വിളിച്ചപ്പോള്‍ അനന്തിരവന്‍ ഉപമുഖ്യമന്ത്രി; പിന്നാലെ മോദിയുടെ അഭിനന്ദനവും

എത്ര പെട്ടെന്നാണ് മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത്. അല്ലെങ്കില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമോ. ശിവസേനക്കാര്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചു കിടന്നുറങ്ങിയത്. എന്‍സിപി എല്ലാ പിന്തുണയും നല്‍കിയതുമാണ്. എന്നാല്‍ രാവിലെ എന്‍സിപി നേതാവ് ശരത് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി. എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു. മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിഎന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസത്തിലധികമായി നില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനംകുറിച്ചുകൊണ്ട് വെള്ളിയാഴ്ചയോടെ ബി.ജെ.പി. ഇതര, ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയിലെത്തിയിരുന്നു. സംയുക്തപ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നും രാവിലെ പത്രസമ്മേളനം വിളിക്കുമെന്നും ശരദ് പവാര്‍ ഇന്നലെ രാത്രിയോടെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ നേരം പുലര്‍ന്നതോടെ സ്ഥിതിഗതികള്‍ തകിടംമറിയുകയായിരുന്നു.
എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് ബിജെപി നടത്തിയ അവിശ്വസനീയ നീക്കമാണ് രാജ്യംകണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് വേദിയൊരുക്കിയത്. എന്‍സിപി എന്‍ഡിഎയിലേയ്ക്ക് മാറുന്നു എന്നത് ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്ക് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയാതായി കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെയാണ് ഇന്നലെ വ്യക്തമാക്കിയത്. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും അതിന് ശേഷം ഗവര്‍ണറെ കാണേണ്ട സമയം തീരുമാനിക്കാനിരുന്നതാണ്. പൊതുമിനിമം പരിപാടിയും അധികാരം പങ്കിടലും സംബന്ധിച്ച് ധാരണയായതോടെയാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സഖ്യ പ്രഖ്യാപനത്തിലേക്ക് നീങ്ങാനിരുന്നത്. എന്നാല്‍ അതെല്ലാം മാറ്റി മറിയ്ക്കുന്ന സംഭവമാണ് ഉണ്ടായത്..
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ശിവസേനാ നേതാക്കളായ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, സഞ്ജയ് റാവത്ത്, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, അവിനാഷ് പാണ്ഡെ, ബാലാസാഹെബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, എന്‍.സി.പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അജിത് പവാര്‍ എന്നിവര്‍ ഒന്നിച്ച് ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. അങ്ങനെ സുഖമായി ഉറങ്ങി എണീറ്റപ്പോഴാണ് മുഖ്യമന്ത്രി പദവും സര്‍ക്കാരും ബിജെപി കൊത്തിയെടുത്തത്.
"
https://www.facebook.com/Malayalivartha

























