Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

താന്‍ നോവലെഴുത്ത് നിര്‍ത്തുകയാണെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍; ഊര്‍ജവും ജൈവചൈതന്യവും തന്നില്‍ നിന്ന് ഇല്ലാതാവുന്നു;ഇനി എഴുതുക കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രം

23 NOVEMBER 2019 10:06 AM IST
മലയാളി വാര്‍ത്ത
താന്‍ നോവലെഴുത്ത് നിര്‍ത്തുകയാണെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. താന്‍ ഇപ്പോള്‍ എഴുതുന്ന എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും തന്നില്‍ നിന്ന് ഇല്ലാതാവുന്നുവെന്ന് തോന്നുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നോവല്‍ എഴുതുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും എഴുതുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ എഴുതുന്ന നോവല്‍ ഏതാണ്ട് തീരാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ വിടി വാസുദേവന്റെ 'സഹശയനം' എന്ന പുസ്തകം പ്രൊഫ. പിഎ വാസുദേവന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡോ. പി മുരളി അധ്യക്ഷനായി.

സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ശാസ്ത്ര ലേഖകൻ‌, സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ പല തിളങ്ങിയ സി.രാധാകൃഷ്ണൻ 1939 ഫെബ്രുവരി 15ന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണു ജനിച്ചത്.
തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഇനിയൊരു നിറകണ്‍ചിരി, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, എല്ലാം മായ്ക്കുന്ന കടല്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും തുടങ്ങി നാല്പതിലധികം കൃതികള്‍.
അടിയന്തരാവസ്ഥയുടെ നിഴലിലേക്കു നീങ്ങുന്ന ഇന്ത്യൻ സമൂഹത്തിന്റെ കഥയാണ് മുൻപേ പറക്കുന്ന പക്ഷികൾ. അടിന്തരാവസ്ഥ കവർന്നെടുത്ത വ്യക്തി സ്വാതന്ത്ര്യത്തിന് ഇരയാകേണ്ടിവന്നവരെ കരൾപിളരും കാലത്തിൽ കാണാം.
ആയുധങ്ങളുടെ ലഹരിക്ക്‌ അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്‌പര്‍ശിയായ അപൂര്‍വ കഥയാണ് കരൾപിളരും കാലത്തിനു പറയാനുണ്ടായിരുന്നത്.
വയലാർ അവാർഡ് നേടിയ മുൻപേ പറക്കുന്ന പക്ഷികൾക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്.സായുധ വിപ്ലവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയ സംഘട്ടനങ്ങളെ കുറിച്ച്..ഗൗരവപൂർണമായ എഴുതിത്തിലേക്ക് വായനക്കാരെ തള്ളിവിടുന്ന വായനാനുഭവം..മുൻപേ പറക്കുന്ന പക്ഷികളിലെ അജ്ഞാത കഥാപാത്രമാണ് അർജുൻ..വായനവഴികളിലെവിടെയോ മറഞ്ഞു പോകുന്ന അർജ്ജുനെ വായനക്കാർക്കു പിന്നീട് കാണാനാവുക ഇനിയൊരു നിറകൺചിരിയിലാണ്. എഴുത്തുകാരനെ തിരഞ്ഞ് കഥാപാത്രമെത്തുന്ന പോലെ. തന്നോടൊപ്പം പത്രം ഓഫിസിൽ പണിയെടുത്തിരുന്ന സഹപ്രവർത്തകൻതന്നെയാണതെന്ന് കഥാകാരൻ തിരിച്ചറിയുന്നു. അതോടൊപ്പം ദേശീയ രാജ്യാന്തര രാഷ്ട്രീയം കടന്നു പോയ ഗൂഡാലോചനകളുടെ ചുരുളും ഇതിലൂടെ അനാവരണം ചെയ്യുന്നുണ്ട്. ഇതൊക്കെ കഴിയുമ്പോൾ നമുക്കു ചിരിക്കാനേ ആകൂ. ആചിരി നിറകണ്ണുകളോടെയാവുമെന്ന്മാത്രം.

നിരവധി നോവലുകളിലൂടെ വായനക്കാരിൽ തീക്ഷ്ണാനുഭവങ്ങൾ പകർന്നു തന്ന എഴുത്തുകാരൻ ഇനി തൂലിക ചലിപ്പിക്കുന്നത് കുഞ്ഞുങ്ങൾക്കു വേണ്ടി എന്നറിയുമ്പോൾ അവിടെയും നിറകൺ ചിരിതന്നെ..അക്ഷരങ്ങളുടെ മാസ്മരിക ലോകത്തേക്കു കൊണ്ടുപോകാൻ സി രാധാകൃഷ്ണന്റെ നോവലുകൾ നമുക്ക് മുൻപിൽ ഇനി പിറക്കില്ല എന്ന നൊമ്പരത്തോടൊപ്പം കുഞ്ഞുങ്ങൾക്കു അക്ഷര ലോകത്തേക്ക് പിച്ച വെയ്ക്കാൻ ഏറ്റവും അനുയോജ്യനായ ഒരാളുടെ എഴുത്തുകളിലൂടെ അവർക്കു സാധിക്കും എന്നറിയുമ്പോൾ സി രാധാകൃഷ്ണനെ വായിച്ചവരിൽ തെളിയുന്നതും ആ നിറകൺ ചിരി തന്നെ..




 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends