Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു, അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം, തെളിവുകൾ അക്കമിട്ട് നിരത്തി ബാലഭാസ്‌കറിന്റെ പിതാവ്

10 DECEMBER 2019 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..

മലപ്പുറം പൂക്കോട്ടൂർ മൈലാടിയിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു...രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം

തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം...

സംസ്ഥാനത്ത് പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. ഇതേത്തുടര്‍ന്ന് കേസ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. സിബിഐക്ക് വിട്ടതിനെ സ്വാഗതം ചെയ്ത് മാതാപിതാക്കള്‍. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച്‌ ഡ്രൈവര്‍ അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു.

അര്‍ജുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും എന്തുകൊണ്ടെന്ന് അറിയില്ല. സിബിഐ അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുമെന്നും, സത്യം തെളിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിചാരിക്കുന്നതെന്ന് പിതാവ് ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ സാമ്ബത്തിക ഇടപാടുകളെല്ലാം സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും പൂന്തോട്ടത്തില്‍കാരുമാണ് നടത്തിയിരുന്നത്. തങ്ങളെ അടുപ്പിച്ചിരുന്നില്ല. 20 ലക്ഷം രൂപ വിഷ്ണുവിന് നല്‍കിയതായി ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ ട്രൂപ്പ് മാനേജറും അടുത്ത സുഹൃത്തുമായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായിരുന്നു. ബാലഭാസ്‌കറിന്റെ ഏറ്റവും അടുത്ത ആളുകള്‍ 200 ലേറെ തവണ വിദേശയാത്രകള്‍ നടത്തിയ കാര്യം സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും വെളിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായ വാഹനം ഓടിച്ചത് താനാണെന്ന് ഡ്രൈവര്‍ അര്‍ജുനും, അയാളുടെ പിതാവും തന്നോട് പറഞ്ഞിരുന്നു.

പിന്നീടാണ് അര്‍ജുന്‍ മൊഴിമാറ്റുന്നത്. ഇതിന്റെ കാരണം അറിയില്ല. അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം. അങ്ങനെയാകാം അര്‍ജുന് മുട്ടിന് പരിക്കേറ്റതെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറയുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു എന്ന് അറിഞ്ഞിരുന്നു. ഇതും അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായി കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (5 minutes ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (22 minutes ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (2 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (3 hours ago)

വയോധികന് ദാരുണാന്ത്യം...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (4 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (4 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (4 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (4 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (5 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (5 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (6 hours ago)

Malayali Vartha Recommends