മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത് 15-കാരനായ മകന് രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനാല്‍... ബന്ധുവായ 21-കാരിയാല്‍ പീഡിപ്പിക്കപ്പെട്ടത് മകന്‍ വെളിപ്പെടുത്തിയത് കേട്ട് മാതാപിതാക്കള്‍ ഞെട്ടി!

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ യുവതികള്‍ പീഡിപ്പിക്കുന്ന സംഭവം അടുത്തിടെയായി കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോള്‍ ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് മൂന്നാര്‍ പോലീസ് കേസെടുത്തത് ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരി ലക്ഷ്മിയ്‌ക്കെതിരെ കേസെടുത്തത്. തമിഴ്‌നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ബന്ധുവായ പതിനഞ്ചുവയസ്സുകാരന്റെ വീട്ടിലെത്തിയത്. യുവതി വീട്ടിലെത്തിയതിനു ശേഷമുള്ള ദിവസങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്ത് വേദന കലശലായി. ഇതോടെ കുട്ടി അച്ഛനമ്മമാരോട് വിവരം പറഞ്ഞു.
ഇരുവരും ചേര്‍ന്ന് കുട്ടിയെ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി ഡോക്ടറോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അടുത്തിടെ കോഴിക്കോട് ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ച 36-കാരി പിടിയിലായിരുന്നു.ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തല്‍. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മില്‍ വലിയ പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























