കവര്‍ച്ച ചെയ്ത ഫോണും ബൈക്കുമായി നടന്ന യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി!

കണ്ണൂര്‍ തളിപ്പറമ്പില്‍ ബൈക്കും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത മോഷ്ടാവ് അറസ്റ്റില്‍. കയ്യംതടത്തെ മുതയില്‍ ഹൗസില്‍ അശ്വന്ത് ശശി(23)യാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
ആന്തൂര്‍ തവളപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മാങ്ങാട്ടുപറമ്പ് നിഫ്റ്റിലെ വിദ്യാര്‍ഥി മഹാരാഷ്ട്ര പൂനയിലെ ധനഞ്ജയ ബൈദിന്റെ എംഎച്ച് 12 ജെഇ 8169 യമഹ ബൈക്കാണ് ഇക്കഴിഞ്ഞ 13-ന് രാത്രി അശ്വന്ത് മോഷ്ടിച്ചത്.
അന്നേ ദിവസം തന്നെ പറശിനിക്കടവ് പിഎച്ച്സിയിലെ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ജനലിന് സമീപത്തെ മേശയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച 30,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്നിരുന്നു.
മോഷ്ടിച്ച ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എഎസ്ഐ എ.ജി.അബ്ദുള്‍റൗഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത അശ്വന്തിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























