Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചരിത്ര കോണ്‍ഗ്രസില്‍ പരത്വനിയമഭേദഗതിയെ കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും മാത്രമല്ല കോണ്‍ഗ്രസിനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ്

30 DECEMBER 2019 04:56 PM IST
മലയാളി വാര്‍ത്ത
ചരിത്ര കോണ്‍ഗ്രസില്‍ പരത്വനിയമഭേദഗതിയെ കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും മാത്രമല്ല കോണ്‍ഗ്രസിനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ നീക്കം നടത്തുന്നതെന്ന് വ്യക്തം. സാധാരണ മാധ്യമങ്ങളില്‍ ഗവര്‍ണര്‍മാര്‍ പ്രത്യക്ഷപ്പെടാറില്ല. അതില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയാണ് ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്. ചരിത്രകോണ്‍ഗ്രസില്‍ ദേശീയപരത്വനിയമം പ്രതിപാദിക്കേണ്ട വിഷയമേ ആയിരുന്നില്ല. പ്രതിഷേധം ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ഗവര്‍ണര്‍ ആ വിഷയം എടുത്തിടുകയായിരുന്നു. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ പൗരത്വഭേദഗതി നിയമത്തെ കുറിച്ച് പറയുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

പ്രതിഷധക്കാര്‍ക്കെതിരെ രാഷ്ട്രീയക്കാരുടെ ശൈലിയില്‍ സംസാരിച്ച് ഗവര്‍ണര്‍ ജനശ്രദ്ധ പിടിച്ചുപറ്റി. അതിന് പിന്നാലെ ബി.ജെ.പിയുടെ രാജ്യസഭാ എം.പി ചെയര്‍മാനായ ചാനലിന് അഭിമുഖവും നല്‍കി. ഇത് അസാധാരണമായ സംഭവമാണ്. സാധാരണ ഗവര്‍ണര്‍മാര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാറില്ല. തനിക്ക് അധികാരം ഉണ്ടായിരുന്നെങ്കില്‍ ബലംപ്രയോഗിച്ചും പൗരത്വഭേദഗതി നിയമം നടപ്പാക്കുമായിരുന്നു. അതിന് സര്‍ക്കാരിനെ ബലിയാടാക്കാനും മടിക്കില്ല- എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ പങ്കെടുത്തതെന്ന് അഭിമുഖത്തില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ സി.പി.എമ്മും സര്‍ക്കാരും പരാജയപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തുടക്കം മുതല്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്താതെ തന്ത്രപരമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. എം.ജി സര്‍വ്വകലാശാല മാര്‍ക്ക് ദാനവിവാദം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാര്യങ്ങള്‍ വൈകിയാണെങ്കിലും മനസ്സിലാക്കി. അതുകൊണ്ടാണ് ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയതെന്ന് ആഞ്ഞടിച്ചത്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണെന്നും ഗവര്‍ണര്‍ക്ക് അതില്‍ യാതൊരു അധികാരവുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. അങ്ങനെ സര്‍ക്കാരും ഗവര്‍ണറുമായുള്ള പോര് സി.പി.എമ്മിലേക്കും നീണ്ടിരിക്കുകയാണ്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ചരമവാര്‍ഷികത്തിന് ഗവര്‍ണറെ ക്ഷണിച്ച ശേഷം പിന്നീട് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് തങ്ങളുടെ അഭിപ്രായഭിന്നത പ്രകടിപ്പിച്ചത്. അതേക്കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. പൗരത്വഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ഗവര്‍ണറെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഗവര്‍ണറെ ബഹിഷ്‌ക്കരിക്കണമെന്ന് കെ.മുരളീധരന്‍ എം.പിയും ആഹ്വാനം ചെയ്തു. അതിന് പിന്നാലെയാണ് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കരിങ്കൊടി കാണിച്ചത്. അത് അസാധാരണ സംഭവമായിരുന്നു. സര്‍ക്കാര്‍ തലത്തിലെ സുരക്ഷാവീഴ്ചയാണിതെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അങ്ങനെ സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും വെട്ടിലാക്കി ഗവര്‍ണര്‍ മുന്നേറുകയാണ്... കളി എന്താകുമെന്ന് കാത്തിരുന്ന് കാണാം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (59 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends