പതിനഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് അസഹ്യമായ വേദന; പരിശോധനയിലൂടെ പുറത്തുവന്നത് കൊടിയ പീഡനത്തിന്റെ കഥ, പീഡിപ്പിച്ച 21കാരിക്കെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്ക് എതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാർ പോലീസ് കേസെടുത്തതായുള്ള വാർത്തകൾ ഔറത്തേക്ക് വരുന്നത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചതായി പറയപ്പെടുന്നത്.
തമിഴ്നാട്ടിൽനിന്ന് ഒരാഴ്ച മുൻപാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തിയത് തന്നെ. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അച്ഛനമ്മമാർ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിലെത്തിക്കുകയുണ്ടായി.
ഇതേതുടർന്ന് ഡോക്ടർ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത് തന്നെ. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























