Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആ ദൃശ്യം കണ്ടു, ബലാത്സംഗമോ ഉഭയക്ഷിസമ്മത പ്രകാരമോ?ശബ്ദത്തിലെന്തെന്ന് ശാസത്രീമമായി തെളിയിക്കണം; കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് അടക്കമുള്ള എല്ലാ പ്രതികള്‍ക്കും സംശയം

30 DECEMBER 2019 05:39 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടു. തന്നെ ബന്ധപ്പെടുത്തുന്ന യാതൊരു കാര്യവും ദൃശ്യങ്ങളിലില്ലെന്ന ആത്മവിശ്വസത്തിലാണ് ദിലീപ്. ഇതേ തുടര്‍ന്നാണ് കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ തീരുമാനിച്ചത്. അതുവരെ കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യവും താരം ഉന്നയിച്ചിട്ടുണ്ട്. നാളെ കേസ് പരിഗണിക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയും പരിശോധിക്കും. വിചാരണയ്ക്ക് മുമ്പാണ് കുറ്റംചുമത്തുന്നത്. അതിന് മുന്നോടിയായി കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കാന്‍ എട്ടാം പ്രതിയായ ദിലീപിന് അവകാശമുണ്ട്. ഹര്‍ജി എഴുതി നല്‍കുകയോ, ജഡ്ജിയോട് നേരിട്ട് പറയുകയോ ചെയ്യാം.

ദിലീപിനെതിരെ, നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന്റെ ഗൂഢാലോചന, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ ദിലീപിന് വലിയ ആശ്വാസമാകും. കാരണം മൂന്ന് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ ജാമ്യം പോലും ലഭിക്കുകയില്ല. അതിനാല്‍ തെളിവുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകര്‍ ഉന്നയിക്കുക. കണ്ട ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് അടക്കമുള്ള എല്ലാ പ്രതികള്‍ക്കും സംശയമുണ്ട്. പക്ഷെ, ദിലീപ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനെ താമസിക്കാതെ സമീപിക്കും. അതിന് മുന്നോടിയായി വിചാരണ കോടതിയുടെ അനുമതി തേടും.

ദൃശ്യത്തിനൊപ്പമുള്ള ശബ്ദം ആരുടേതാണെന്ന് വ്യക്തമാക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുക. താന്‍ ദൃശ്യങ്ങള്‍ കണ്ടെങ്കിലും അതിലുള്ള ശബ്ദം വ്യക്തമല്ലെന്നാണ് ദിലീപിന്റെ പ്രധാന വാദം. അത് ശാസ്ത്രീയമായി തെളിയിച്ചാലേ ബലാത്സംഗമാണോ, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണോ എന്ന് മനസ്സിലാക്കാനാകൂ എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ പ്രധാനമായും കോടതിയില്‍ ഉന്നയിക്കുക. ഇതായിരിക്കും കേസിലെ ഏറ്റവും നിര്‍ണായകമായ കാര്യമെന്നാണ് നിയമവിദഗ്ധരില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ദൃശ്യങ്ങള്‍ കോടതിക്ക് നല്‍കിയത് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ്. അതിലും ദുരൂഹതയുണ്ടെന്നാണ് ദിലീപിന്റെ ആക്ഷേപം. പ്രതിയുടെ അഭിഭാഷകന്‍ തന്നെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഹാജരാക്കിയെങ്കിലും അത് ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നല്‍കിയില്ല. അത് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞതുമില്ല.

അതിനാല്‍ തന്നെ കുരുക്കാന്‍ വേണ്ടി ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകമാണ് ഈ ഗൂഢാലോചന കേസ് എന്നും പൊലീസും തനിക്കെതിരെ നിന്നെന്നും ദിലീപിന് വാദിക്കാം. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് നാടകീയമായി പിടികൂടിയത്. അത് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. രണ്ടാംതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 84 ദിവസം ആലുവ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. നാല് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. അഞ്ചാം തവണയാണ് ജാമ്യം കിട്ടിയത്. കോടതി അനുമതിയില്ലാതെ വിദേശത്ത് പോകാന്‍ പോലും ദിലീപിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (58 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends