Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കളി ആരിഫിനോട് വേണ്ട മോനേ ദിനേശാ; കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ്ഉ ൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിക്ക് സാധ്യത; വിവാദത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന മട്ടിൽ ഗവർണർ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടിക്ക് നീക്കം

30 DECEMBER 2019 05:53 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ്ഉ ൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിക്ക് സാധ്യത. സംഭവത്തിൽ ആർക്കെതിരെയും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന മട്ടിൽ ഗവർണർ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടിക്ക് നീക്കം നടത്തുന്നത്.

88 വയസായ താൻ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാൽ അതിൽ നീതിയില്ലെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. എന്നാൽ ഗവർണറുമായി ഉണ്ടായ കലഹം അവിചാരിതമായി സംഭവിച്ചതാണെന്ന് രാജ്ഭവൻ കരുതുന്നില്ല. കാരണം ഗവർണർ പ്രസംഗിച്ചയുടൻ പ്ലകാർഡുകളുമായി ഒരു സംഘം ആളുകൾ എണീക്കുകയായിരുന്നു. പ്രകോപനം അവിചാരിതമാണെങ്കിൽ എങ്ങനെയാണ് പ്ലക്കാർഡ് നേരത്തെ എഴുതി തയ്യാറാക്കിയതെന്നാണ് രാജ്ഭവന്റെ ചോദ്യം.

കൃത്യമായി ഒരു അജണ്ട സമരക്കാർക്ക് ഉണ്ടായിരുന്നു എന്നാണ് ഗവർണറുടെ വിശദീകരണം. രാജ്ഭവൻ വ്യത്തങ്ങൾ തീർത്തും ഗൗരവമായാണ് വിഷയം ഏറ്റെടുത്തത്. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണ്. നടന്ന സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് രാജ്ഭവൻ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഗവർണർക്ക് പോലും സംരക്ഷണമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കേന്ദ്രത്തിന്റെ നീക്കത്തെ കുറിച്ച് സംസ്ഥാന സർക്കാർ ജാഗരൂകരാണ്. ഗവർണറുടെ എ. ഡി സിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. എന്നിട്ടും സംസ്ഥാനം നടപടി വൈകിയാൽ അത് കേന്ദ്രം നേരിട്ട് നടപടിയെടുക്കുന്ന സാഹചര്യത്തിൽ വന്നുചേരും. ഇക്കാര്യം ബിജെപി നേതാക്കൾ തുറന്നു പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിക്ക് ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാൻ കഴിയുകയില്ല. കാരണം സർക്കാരും രാഷ്ട്രീയവും രണ്ടും രണ്ടാണ്. സർക്കാരിനും പോലീസിനും ക്രമസമാധാനവിഷയത്തിൽ രാഷ്ട്രീയം കളിക്കാനാവില്ല.

ബി ജെ പിയോട് എതിർപ്പുള്ളവർ പോലും ഗവർണർക്ക് നേരെയുണ്ടായ ആക്രമണസമരത്തെ അപലപിക്കുന്നുണ്ട്. ഗവർണർ വളരെയധികം സജീവമാണ്. പ്രോട്ടോക്കോൾ കടുംപിടുത്തമൊന്നുമില്ലാത്ത ഗവർണറെ കേരളത്തിന് പൊതുവേ ഇഷ്ടമാണ്. പൗരത്വബിൽ ഗവർണറുടെ സംഭാവനയല്ല. അദ്ദേഹത്തിന് അതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ഗവർണറെ ഷെയിം വിളിച്ചാൽ വിളിച്ചവർ എത്ര പ്രമുഖരായാലും അവരെ കേരളം അംഗീകരിക്കുകയില്ല.

വിഷയത്തിൽ സർക്കാരിന്റെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രാജ്ഭവൻ. സർക്കാർ നടപടിയെടുക്കാതെ മാറി നിൽക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് രാജ്ഭവന് കിട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. ഗവർണറിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിക്കും.

അതേസമയം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ മുന്നിൽ മുട്ടുകുത്താൻ രാജ്ഭവൻ തയ്യാറാകില്ല. ഇക്കാര്യത്തിൽ സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ കേന്ദ്ര സർക്കാരിൽ നിന്നും ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൊട്ട് കിട്ടും. അതിനുള്ള അവസരം ഉണ്ടാക്കാതെ കണ്ണൂരിലെ വില്ലൻമാരെ കണ്ടെത്താനാണ് ചീഫ് സെക്രട്ടറിയുടെ നീക്കം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (59 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends