ദുരൂഹതകൾക്ക് വിരാമം; മണിയുടേത് കൊലപാതകമല്ല; റിപ്പോര്‍ട്ട് സമർപ്പിച്ച് സി ബി ഐ

സംശയങ്ങൾക്ക് വിരാമമിട്ട് നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. കേസിന്റെ റിപ്പോര്‍ട്ട് സി ബി ഐ കോടതിയിൽ നൽകി . മരണത്തിന് കാരണം കരള്‍രോഗമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.
മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരിക്കുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നും ഉള്ളതാണ്. കരള്‍ രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ കിടക്കുകയായിരുന്നു . അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു . പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























