Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തിന് ശേഷം എന്‍.സി.പി കേരളഘടകത്തില്‍ തമ്മിലടി പല രൂപത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഉഴവൂര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ അദ്ദേഹം പറയുന്ന വഴിക്കേ നടക്കുമായിരുന്നുള്ളൂ...

30 DECEMBER 2019 10:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തിന് ശേഷം എന്‍.സി.പി കേരളഘടകത്തില്‍ തമ്മിലടി പല രൂപത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഉഴവൂര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ അദ്ദേഹം പറയുന്ന വഴിക്കേ നടക്കുമായിരുന്നുള്ളൂ... അതോടെ അദ്ദേഹത്ത പലതരത്തിലുുള്ള സമ്മര്‍ദ്ദങ്ങള്‍ പല നേതാക്കളും അദ്ദേഹത്തിന് മേല്‍ ചെലുത്തിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അന്തരിച്ച തോമസ്സ് ചാണ്ടി മന്ത്രിയാകണമെന്ന് വാശിപിടിച്ചിരുന്നു. സീനിയര്‍ എം.എല്‍.എയും നേതാവുമായ എ.കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന നിലപാടില്‍ ഉഴവൂര്‍ ഉറച്ചുനില്‍ക്കുകയും ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ അക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. എ.കെ ശശീന്ദ്രന്‍ ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവച്ച് പോവുകയും തോമസ് ചാണ്ടി മന്ത്രിയാവുകയും ചെയ്തു. റിസോര്‍ട്ട് വിവാദത്തില്‍ അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിയും ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു.

തോമസ് ചാണ്ടി സംസ്ഥാന പ്രസിഡന്റ് ആവുകയും അതിന് ശേഷം അടുത്തിടെ മരിക്കുകയും ചെയ്തു. അപ്പോഴും അടി രൂക്ഷമായി തുടരുകയാണ്. ആരാകും അധ്യക്ഷന്‍ എന്നതാണ് പ്രധാന തര്‍ക്കും അതിന് ശേഷം മന്ത്രിക്കസേര, പിന്നെ കുട്ടനാട് സീറ്റ്. ഒരു പെട്ടിയോട്ടോയില്‍ കൊള്ളാനുള്ള എം.എല്‍.എമാരോ, വലിയൊരു സമ്മേളനം നടത്താനുള്ള പ്രവര്‍ത്തകരോ ഇല്ലാത്ത എന്‍.സി.പി ഇങ്ങിനെ തമ്മിലടിക്കുന്നത് ഇടത് മുന്നണിയുടെ ശക്തിയിലാണെന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. ഇടക്കാല പ്രസിഡന്റായിരുന്ന ടി.പി പീതാംബരന്‍ മാസ്റ്ററും മന്ത്രി എ.കെ ശശീന്ദ്രനുമാണ് അധ്യക്ഷപദവിക്കായി ചരടുവലിക്കുന്നത്. അധ്യക്ഷനാകാന്‍ വേണ്ടി മന്ത്രിപദം വരെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് അറിയുന്നു. 

അങ്ങനെയെങ്കില്‍ പാലാ എം.പി മാണി സി.കാപ്പന്‍ മന്ത്രിയാകും. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് അധ്യക്ഷനെ കണ്ടെത്തണമെന്നാണ് ദേശീയനേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര വര്‍ഷത്തോളമേ ഉള്ളൂ. അതുകൊണ്ട് ഇപ്പോള്‍ അധ്യക്ഷനായാല്‍ അധികാരമില്ലെങ്കിലും സജ്ജീവമായി തുടരാം. അടുത്തതവണ ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് വലിയ ഉറപ്പൊന്നുമില്ല. ദേശീയ നേതൃത്വത്തിനും അധ്യക്ഷന്‍ ശരത് പവാറിനും പീതാംബരന്‍ മാസ്റ്ററെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരുന്നതിനാണ് താല്‍പര്യമെന്ന് അറിയുന്നു. പീതാംബരന്‍മാസ്റ്റര്‍ക്കും താല്‍പര്യമുള്ളതിനാല്‍ ആകെ ചളകുളമായ അവസ്ഥയിലാണ് ഈ കുഞ്ഞുപാര്‍ട്ടി. സംസ്്ഥാനത്ത് നിന്നുള്ള ദേശീയ സെക്രട്ടറി കെ ജെ ജോസ്‌മോന്റെ നിലപാട് നിര്‍ണ്ണായകമാണ്.

സംസ്ഥാന ഘടകത്തില്‍ ശശീന്ദ്രന് ശക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ പിണക്കിക്കൊണ്ട് മുന്നോട്ട് പോവുക അസാധ്യമാണ്. അതുകൊണ്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക കീറാമുട്ടിയാകും. തോമസ് ചാണ്ടി അന്തരിച്ചതിനാല്‍ അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും കുട്ടനാട് സീറ്റ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മന്ത്രിപദവും അധ്യക്ഷപദവിയും ഒരുമിച്ച് കൊണ്ടുപോകാന്‍ പാര്‍ട്ടി ഭരണഘടന അനുവദിക്കാത്തത് കൊണ്ടാണ് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം മാണി സി.കാപ്പന് നല്‍കി ഒത്തുതീര്‍്പ്പിന് തയ്യാറായതെന്നും അറിയുന്നു. കുട്ടനാട് സീറ്റിന് വേണ്ടി തോമസ് ചാണ്ടിയുടെ ബന്ധുക്കളില്‍ ചിലര്‍ അവകാശവാദമുന്നയിച്ചതും പാര്‍ട്ടിയെ കുഴയ്ക്കുന്നുണ്ട്. അങ്ങനെ ആളില്ലെങ്കിലും അടിക്ക് കുറവില്ല എന്ന അവസ്ഥയിലാണ് എന്‍.സി.പി സംസ്ഥാന ഘടകം. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (59 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends