Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പിന് മണിച്ചിത്രപ്പൂട്ടിട്ട് സര്‍ക്കാര്‍, റിറ ഇനി തകര്‍ക്കും, നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ വന്‍കിട കെട്ടിട/ഫ്‌ളാറ്റ് നിര്‍മാണ പദ്ധതികളും വരാന്‍ പോകുന്ന പദ്ധതികളും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്‌തേ മതിയാവൂ

30 DECEMBER 2019 07:11 PM IST
മലയാളി വാര്‍ത്ത

നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ വന്‍കിട കെട്ടിട/ഫ്‌ളാറ്റ് നിര്‍മാണ പദ്ധതികളും വരാന്‍ പോകുന്ന പദ്ധതികളും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്‌തേ മതിയാവൂ. കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി ചൊവ്വാഴ്ച മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെയാണിത്. ഫ്‌ളാറ്റുകളും വില്ലകളും സംബന്ധിച്ച് ഉപഭോക്താക്കളുടെ മാത്രമല്ല ബില്‍ഡര്‍മാരുടേയും ഡെവലപ്പര്‍മാരുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്ന റിറയ്ക്ക് അധികാരമുണ്ട്.

രജിസ്‌ട്രേഷന്‍ ഇല്ലാത്ത പദ്ധതികള്‍ ഇനി മുതല്‍ വില്‍ക്കാനാവില്ല എന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള പദ്ധതികള്‍ക്ക് ചതുരശ്ര മീറ്ററിന് 25 രൂപ വെച്ചും പുതിയവക്ക് 50 രൂപ വെച്ചുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ക്രമപ്പെടുത്താനും നിയമത്തിന്റേയും ചട്ടങ്ങളുടേയും പരിധിയില്‍ പൂര്‍ണമായും കൊണ്ടുവരാനും റെറ നിലവില്‍ വരുന്നതോടെ സാധിക്കും. ഫല്‍റ്റുകളുടേയും അപ്പാര്‍ട്ട്‌മെന്റുകളുടേയും ബില്‍റ്റ് ഏരിയ, കാര്‍പ്പറ്റ് ഏരിയ, പാര്‍ക്കിംഗ് ഇടം, ഗാരിജ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ നിര്‍വചനം ഇതിലുണ്ട്.

പുതിയ ഫ്‌ളാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയ വില്‍ക്കുന്നതിനുള്‍പ്പെടെ റെറയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഫല്‍റ്റുകളും വില്ലകളും മറ്റും വാങ്ങുന്നതിന് മുമ്പ് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ അവ നിര്‍മിക്കുന്നതെന്നും മറ്റും ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ഉറപ്പാക്കാനാകില്ല. നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങലും പാലിക്കുന്നവര്‍ക്കു മാത്രമേ റെറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അനുമതികള്‍ റിറ അധികൃതര്‍ പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. അതുകൊണ്ടു ഇത്തരം പ്രൊജക്ടുകള്‍ വാങ്ങുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പായിരിക്കും. ബേങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും ഇനിമുതല്‍ റെറ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നതില്‍ പോലും നിയന്ത്രണങ്ങളുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ നടപടിയുണ്ടാകും. റിറ നിലവില്‍ വന്നപ്പോള്‍ തന്നെ പരാതികളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വൈകാതെ രജിസ്‌ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാം പൂര്‍ണമായും ഓണ്‍ലൈനാക്കും. റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളില്‍ അഞ്ചുവര്‍ഷം മുമ്പുവരെയുള്ളവയിലും റെറ പരാതികള്‍ സ്വീകരിക്കും. ചില ഘട്ടങ്ങളില്‍ നിയമലംഘനങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരവും അതോറിറ്റിക്കുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (59 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends