പൗരത്വനിയമ ഭേദഗതി... ആയിഷ റെന്നയെ അധിക്ഷേപിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മുരളി ഗോപി

ആയിഷ റെന്നയെ അധിക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വെയ്ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത
കൊണ്ട് അസഹിഷ്ണുതയെ
എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്.
https://www.facebook.com/Malayalivartha
























