Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വീണ്ടും ചര്‍ച്ചയാകുന്നു... കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ അവസാനിപ്പിച്ച് സി.ബി.ഐ.; മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം അപകടകരമായ അളവിലായിരുന്നില്ല; മരണ കാരണം കരള്‍രോഗം മൂര്‍ച്ഛിച്ചത്

31 DECEMBER 2019 09:26 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ ആകസ്മിക മരണം കുടുംബാംഗങ്ങളേയും ആരാധകരേയും ഒരുപോലെ വേദനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായ മണിയുടെ മരണം ദുരൂഹതയാണെന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കലാഭവന്‍ മണിയുടേത് കൊലപാതകമല്ലെന്നും കരള്‍രോഗം മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നും വ്യക്തമാക്കിയാണ് സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തിലൂടെയും കീടനാശിനി ഭക്ഷണത്തിലൂടെയും എത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരൂഹതകള്‍ പൂര്‍ണമായും തള്ളിക്കളയുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

2016 മാര്‍ച്ച് ആറ്, കലാഭവന്‍ മണി പെട്ടന്നില്ലാതായ അന്ന് മുതല്‍ തുടങ്ങിയ ദുരൂഹതകളും ആശങ്കകളുമെല്ലാം അടിസ്ഥാനരഹിതമെന്ന് വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുകയാണ് സി.ബി.ഐ.. ചാലക്കുടിയിലെ പാടിയില്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണ് മണി മരിച്ചപ്പോള്‍ ദുരൂഹതകള്‍ വര്‍ധിപ്പിച്ചത് ശരീരത്തിലെ വിഷാംശവും ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യവുമായിരുന്നു. ഇവയുടെ സാന്നിധ്യത്തിനും മണിയുടെ മരണത്തിനും കാരണമായത് അതിഗുരുതരമായിരുന്ന കര്‍ള്‍രോഗമെന്നാണ് സി.ബി.ഐയുടെ നിഗമനം.

ശരീരത്തില്‍ കണ്ട വിഷാംശമെത്തിയത് മദ്യത്തിലൂടെയാണ്. പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിലൂടെയാണ് കീടനാശിനി ശരീരത്തിലെത്തിയത്. കരള്‍ പ്രവര്‍ത്തനം തടസപ്പെട്ടനിലയിലായിതിനാല്‍ ഇവ ദഹിച്ച് പോകാതെ അടിഞ്ഞ് കൂടിയെന്നും പുതുച്ചേരിയിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ സമര്‍ഥിക്കുന്നു. കീടനാശിനിയോ വിഷമോ കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്യുമ്പോഴുള്ള അളവില്‍ ഇല്ലാത്തതും ഇത് ഭക്ഷണത്തിലൂടെയെത്തിയതാണെന്നതിന് തെളിവാണ്.

സുഹൃത്തുക്കളടക്കം ഏഴ് പേരെ നുണപരിശോധനക്ക് വിധേയമാക്കിയതിലൂടെ അവസാനദിവസങ്ങളില്‍ മദ്യപിച്ചതിനും പച്ചക്കറികള്‍ കഴിച്ചതിനും തെളിവുണ്ടെന്നും എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ സമാനമായ നിഗമനങ്ങളായിരുന്നു പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയത്. മണിയുടെ സഹോദരന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

സൂപ്പര്‍ താരങ്ങള്‍ വാണ കാലത്ത് സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്ന് വന്ന താരമാണ് കലാഭവന്‍ മണി. തമിഴ്, തെലുങ്ക് മുതലായ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായാത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനനം. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. 2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

ഇങ്ങനെ എല്ലാ നിലകളിലും ശ്രദ്ധേയനായ കലാഭവന്‍ മണിയുടെ മരണം ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. മണിയുടെ മരണത്തില്‍ പല സുഹൃത്തുക്കളെപ്പോലും സംശയ നിഴലിലാക്കിയിരുന്നു. മണിയെ അപകടപ്പെടുത്തി എന്നുവരെ പ്രചാരണമുണ്ടായി. അതിനാണ് ഇപ്പോള്‍ സിബിഐ വിരാമമിട്ടിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (59 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends