അമ്പരന്ന് നേതാക്കള്‍... പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുമായി കേരളം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; മറ്റ് സംസ്ഥാനങ്ങളില്‍ പോയാലും ഇനി പട്ടിണി കിടക്കേണ്ടി വരില്ല; റേഷന്‍ കാര്‍ഡ് കൈയ്യിലുണ്ടായാല്‍ മതി

കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പോരാടുകയാണ്. എന്തിന് പ്രത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു. എന്നാല്‍ നേതാക്കളെ അമ്പരപ്പിക്കുന്ന തീരുമാനമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നത്. അതും പുതുവത്സര സമ്മാനമായി. മലയാളികള്‍ക്ക് ഇനി മറ്റ് സംസ്ഥാനങ്ങളില്‍ പോയാലും പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയുന്നതാണ്. മലയാളികള്‍ക്ക് ജനുവരി ഒന്നുമുതല്‍ കേരളം കൂടാതെ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് റേഷന്‍ വാങ്ങാം. 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിപ്രകാരമുള്ള നടപടിയില്‍ സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍നിന്നും റേഷന്‍ വാങ്ങാം.
കര്‍ണാടകയില്‍നിന്ന് മാത്രം കേരളത്തിന് റേഷന്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പത്തുസംസ്ഥാനങ്ങളുടെ ക്ലസ്റ്ററുകള്‍കൂടി ബന്ധിപ്പിച്ചു. 2020ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറ്റും. അതോടെ രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകും.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മലയാളിക്ക് റേഷന്‍ വാങ്ങാവുന്നതാണ്.
ആനുകൂല്യം മുന്‍ഗണനാ വിഭാഗത്തിനും (ചുവപ്പ് കാര്‍ഡ്), എ.എ.വൈ. (മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനും മാത്രമാണ്. മുന്‍ഗണനേതര വിഭാഗം (വെള്ളക്കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗം (നീലക്കാര്‍ഡ്) എന്നിവര്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍നിന്ന് മാത്രമേ സാധനങ്ങള്‍ ലഭിക്കൂ.
കേരളത്തിലെ 37.29 ലക്ഷം കാര്‍ഡുടമകള്‍ ഗുണഭോക്താക്കളായുള്ളത്.
റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുക.
ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും പയറുവര്‍ഗങ്ങള്‍ക്ക് ഒരുരൂപയുമാണ് നിരക്ക്. ചില സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇത്തരം സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യ നിരക്കിലോ കേന്ദ്രം നിശ്ചയിച്ച നിരക്കിലോ സാധനങ്ങള്‍ നല്‍കാം.
മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയവര്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസംമാറിയവര്‍, രണ്ടുസംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്നവര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തം സംസ്ഥാനത്തെ റേഷന്‍ കടയില്‍ സാധനങ്ങള്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനത്തെ കടയില്‍നിന്ന് വാങ്ങാവുന്നതാണ്.
ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷന്‍ കാര്‍ഡ്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നല്‍കിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക, കാര്‍ഡ് ഉടമ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ എന്നിവ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തുന്നു.
ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എല്‍ , ബി.പി.എല്‍ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും, കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ രണ്ടു വിഭാഗങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ്, ടെലഫോണ്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് , ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷന്‍, വിവിധ സര്‍കാര്‍ സേവനങ്ങള്‍ തുടങ്ങി പല സേവനങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡായും ഇത് ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ 99% റേഷന്‍ കാര്‍ഡ് ഉടമകളും 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























