ഒരു സന്യാസിയുടെ നിരന്തരമായ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ആരും ശിക്ഷിക്കപ്പെടും; യോഗി ആദിത്യനാഥ്

പൊതുജനക്ഷേമത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തരമായ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ആരും ശിക്ഷിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രിയങ്കക്ക് മറുപടി നൽകിയിരിക്കുകയാണ് യോഗി ആദിത്യനാഥ്.
രാഷ്ട്രീയം പാരമ്ബര്യമായി ലഭിച്ചവര്‍ക്കും, ആരെയെങ്കിലും, പ്രീതിപ്പെടുത്താന്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്കും, സേവന മനോഭാവം ഉണ്ടാവിന്ന് യോഗി വ്യക്തമാക്കി. "ഭഗ്വാ മേം ലോക് കല്യാണ്‍" (കുങ്കുമത്തിലെ പൊതുക്ഷേമം) എന്ന ഹാഷ്ടാഗോടു കൂടിയാണ് യോഗി ട്വീറ്റ് ചെയ്തത്.പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നു വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് യോഗി.
പ്രക്ഷോഭകരെ ഭയപ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാധാനം വീണ്ടെടുത്തു എന്ന യോഗിയുടെ പ്രസ്താവന നേരത്തെയും വിവാദം ആയിരുന്നു. ഇതിനു പിന്നാലെയാണ് യോഗിക്കെതിരായ പ്രിയങ്കയുടെ വിമര്‍ശനം. കാവി ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്റെ പ്രതീകമാണ്. യോഗി ആദിത്യനാഥിന് അതു ചേരില്ലെന്നും കാവി ധരിച്ച് അക്രമത്തിനും, പ്രതികാരത്തിനും യോഗി നേതൃത്വം നല്‍കുകയാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























