Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആഢംബര വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ്‌ഗോപി ഏഴ് വര്‍ഷം തടവിലാകുമോ? ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് അദ്ദേഹത്തിന് ഏഴ് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം

31 DECEMBER 2019 03:52 PM IST
മലയാളി വാര്‍ത്ത

ആഢംബര വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ്‌ഗോപി ഏഴ് വര്‍ഷം തടവിലാകുമോ? ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് അദ്ദേഹത്തിന് ഏഴ് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം. രണ്ട് ഓഡി കാറുകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. വ്യാജ വിലാസത്തില്‍ ആഢംബര വാഹനം വാങ്ങി നികുതി വെട്ടിച്ചെന്നാണ് കേസ്. കുറ്റംചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി അനുമതി നല്‍കിയതോടെ തിരുവനന്തപും സി.ജെ.എം കോടതിയില്‍ ഇന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജമേല്‍വിലാസത്തിന് പുറമേ വ്യാജ സീലും ഉണ്ടാക്കിയാണ് പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.

ഡിവൈഎസ്പി ജോസി ചെറിയാനും സംഘവും തയാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ് അനുമതി നല്‍കിയത്. സത്യവാങ്മൂലത്തില്‍ ഹാജരാക്കിയ ഒപ്പും സീലും വ്യാജ്യമാണെന്ന് നോട്ടറി അഭിഭാഷകനും മൊഴിനല്‍കി. സുരേഷ് ഗോപിയുടെ പി.വൈ01 ബി.എ 0999 എന്ന ഓഡി ക്യൂ7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷങ്ങളാണ് നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമായത്. ആഢംബര കാറുകള്‍ക്ക് നികുതി കൂടുതലായതിനാല്‍ കേന്ദ്രഭരണപ്രദേശമായ
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പതിവാണ്. 20ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് പുതുച്ചേരിയില്‍ 55,000 ഫ്‌ളാറ്റ് ടാക്‌സ് നല്‍കിയാല്‍ മതി എന്നതാണ് ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. കള്ളപ്പണത്തിനെതിരെ പൊരുതുന്ന കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ബിജെപിയുടെ രാജ്യസഭാ എം.പി നികുതി വെട്ടിപ്പ് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

75ഉം 80തും ലക്ഷം വിലയുള്ള കാറുകള്‍ക്ക് 3,60,000 രൂപയുടെയും 16, 00,000 രൂപയുടെയും നികുതി വെട്ടിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പോണ്ടിച്ചേരി എല്ലെപിള്ളൈ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്ന് കാണിച്ചാണ് നികുതി വെട്ടിച്ചതെന്നും ഈ വിലാസത്തില്‍ എല്‍.ഐ.സി പോളിസി നേടിയ ശേഷം അവിടെയുള്ള നോട്ടറിയെ കൊണ്ട് വ്യാജ സത്യവാങ്മൂലം സംഘടിപ്പിക്കുകയുമായിരുന്നെന്നും വ്യാജ സീല്‍പതിച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് എട്ട് ശതമാനം മാത്രമാണ് ടാക്‌സ് . 75 ലക്ഷത്തോളം വിലയുള്ള ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ അഞ്ചര ലക്ഷം രൂപയോളം ടാക്‌സ് ഇനത്തില്‍ ലാഭിക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് ഡീലര്‍മാര്‍ സംഘടിപ്പിച്ച് നല്‍കും.

സമാനമായ കേസ് നടന്‍ ഫഹദ്ഫാസിലിനും നടി അമലാപോളിനും എതിരെ ക്രൈംബ്രാഞ്ച് എടുത്തിരുന്നു. ഇരുവരും പിഴ ഈടാക്കി കേസില്‍ നിന്ന് ഒഴിവാകുകയായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ അമല 1.25 ലക്ഷം മാ്ത്രമാണ് നികുതി അടച്ചത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവിടെ സ്ഥിരം താമസക്കാരായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അത് സംഘിച്ചതിനെ തുടര്‍ന്നാണ് കേസ് എടുത്തത്. 1.12 കോടി വിലയുള്ള ബെന്‍സ് എസ് ക്ലാസാണ് അമലാ പോള്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്നാണ് വാങ്ങിയതെങ്കിലും പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം നികുതി അടയ്ക്കണമായിരുന്നു .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (3 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (3 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (3 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (3 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (4 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (6 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (6 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (6 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (6 hours ago)

Malayali Vartha Recommends