കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇടതുംവലതും പ്രതിഷേധം ശക്തമാക്കുകയും ബി.ജെ.പി നേതാക്കള്‍ പോലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാതെയും പ്രതിരോധിക്കാതെയും ഇരിക്കുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭരണകക്ഷിയായ സി.പി.എം ഞെട്ടിയിരിക്കുകയാണ്

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇടതുംവലതും പ്രതിഷേധം ശക്തമാക്കുകയും ബി.ജെ.പി നേതാക്കള്‍ പോലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാതെയും പ്രതിരോധിക്കാതെയും ഇരിക്കുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭരണകക്ഷിയായ സി.പി.എം ഞെട്ടിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഗവര്‍ണറുടെ നടപടികള്‍ ഒട്ടുംപിടിച്ചിട്ടില്ല. അദ്ദേഹം ഗവര്‍ണര്‍ക്കെതിരെ താരംതാണ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് മാസത്തോളമായി ബി.ജെ.പിക്ക് അധ്യക്ഷനില്ലാത്തതിനാല്‍ അതിന്റെ കുറവ് നികത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് കോടിയേരി ആരോപിച്ചു.
ബിജെപി നേതാക്കള്‍ പോലും ഇടപെടാത്ത രീതിയിലാണ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നതിനാല്‍ ഗവര്‍ണര്‍ക്കെതിരെ ശക്തമായനിലപാട് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും. അധികാരത്തിലിരിക്കുന്ന സി.പി.എമ്മിന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. ഗവര്‍ണര്‍ മീഡിയാ ഫ്രണ്ട്‌ലിയായതും സര്‍ക്കാരിനെ വെട്ടിലാക്കുന്നു. രാജ്ഭവനിലേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഗവര്‍ണര്‍ ബി.ജെ.പി നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്ന് കോടിയേരി ഭയപ്പാടോടെ പറയുന്നത്. ഭരണഘടനാ പദവിയിലിരുന്ന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസും ആക്ഷേപിക്കുന്നു.
ഗവര്‍ണര്‍ക്കെതിരെ പ്രകോപനപരമായ നിലപാടെടുക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സി.പി.എം പാലിക്കുമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പരസ്യമായ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുമെന്നുമാണ് സി.പി.എം നിലപാട്. ചരിത്രകോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ഗവര്‍ണര്‍ മിതത്വം പാലിക്കണമായിരുന്നെന്നും 88 വയസ്സുള്ള വന്ദ്യവയോധികനായ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമിച്ചെന്നൊക്കെ പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനും കോടിയേരി ശ്രമിക്കുന്നുണ്ട്. എന്നാലത് രാഷ്ട്രീയമായി എത്രത്തോളം ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം. നിയമസഭ സമ്മേളനങ്ങള്‍ നടത്താനും സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പിനും ഗവര്‍ണറുടെ സഹായമില്ലാതെ സി.പി.എമ്മിന് മുന്നോട്ട് പോകാനാകില്ല. അതുകൊണ്ട് ആകെ പ്രതിസന്ധിയിലാണ് കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും.
ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അതിരൂക്ഷ വിമര്‍ശനമാണ് രംഗത്തെത്തിയത്. വ്യക്തിപരമായി ഗവര്‍ണറെ വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം തനി രാഷ്ട്രീയക്കാരനാണെന്നും കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാനുള്ള ഔന്ന്യത്വം ഗവര്‍ണര്‍ക്കുണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷപ്രീണനത്തില്‍ മനംമടുത്താണ് ബി.ജെ.പിയില്‍ ചേക്കേറിയതെന്ന് സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ മുമ്പ് പറഞ്ഞിരുന്നു. അതിനാല്‍ വ്യക്തമായ രാഷ്ട്രീയനിലപാടുള്ള ആളാണ് ഗവര്‍ണറെന്ന് വ്യക്തമാണ്. അദ്ദേഹത്തെ നേരിടുക ഇടത്പക്ഷത്തിലും ഐക്യജനാധിപത്യ മുന്നണിക്കും ഏറെ പ്രയാസകരമായിരിക്കും.
https://www.facebook.com/Malayalivartha
























