സര്‍ഫിംഗ് പരിശീലനത്തിനിടെ പരിശീലകന്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്ന പരാതിയുമായെത്തിയ യുവതിയോട് പോലീസിന്റെ വിചിത്ര വാദം, വെള്ളത്തില്‍ വച്ച് നടന്ന സംഭവമായതിനാല്‍ പരാതി തീരദേശ പൊലീസിന് നല്‍കണമത്രേ!

മുംബൈ സ്വദേശിയായ ഒരു യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വര്‍ക്കല പോലീസ് തയ്യാറായില്ലെന്ന് യുവതി. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസിന് തിരക്കുകള്‍ ഉള്ളതിനാല്‍ പരാതി ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് യുവതി പറയുന്നു. തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിനാണ് മുംബൈ സ്വദേശിയായ യുവതി പരാതി നല്‍കിയത്.
വര്‍ക്കല ബീച്ചില്‍ സര്‍ഫിംഗ് പരിശീലനത്തിനിടെ പരിശീലകന്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഉച്ചക്ക് സംഭവം ഉണ്ടായ ഉടന്‍ തന്നെ പരാതിയുമായി യുവതി വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് കേസെടുത്തില്ല.
പരാതി ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുള്ളതിനാല്‍ തിരക്കുണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യുവതി മടങ്ങിപ്പോയി.
അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് 'വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം' എന്നുമായിരുന്നു പൊലീസ് നല്‍കിയ മറുപടി.
2 മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്നും കേരളത്തില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ഖേദകരമാണെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha
























