Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആര്‍.എസ്.എസ് പദസഞ്ചലനം തടയാന്‍ ശ്രമിച്ച 150തോളം സി.പി.എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവില്‍, പ്രതികളെ പിടികൂടാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആര്‍.എസ്.എസ് കാഞ്ഞങ്ങാട് നേതൃത്വം

31 DECEMBER 2019 08:54 PM IST
മലയാളി വാര്‍ത്ത

ആര്‍.എസ്.എസ് പദസഞ്ചലനം തടയാന്‍ ശ്രമിച്ച 150തോളം സി.പി.എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവില്‍. പ്രതികളെ പിടികൂടാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആര്‍.എസ്.എസ് കാഞ്ഞങ്ങാട് നേതൃത്വം. കാഞ്ഞങ്ങാട് പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമാപനത്തിന് നടത്തിയ പദസഞ്ചലനത്തിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി തടയാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതോടെ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു. അതോടെ ഇരുവിഭാഗവും തമ്മില്‍ കല്ലെറിഞ്ഞു. കല്ലെറിഞ്ഞവരെ തുരത്താന്‍ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു. സംഭവത്തില്‍ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും പൊലീസിനും ചില സി.പി.എമ്മുകാര്‍ക്കും പരിക്ക് പറ്റി.

സംഭവം നടന്നിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് സി.പി.എമ്മിന്റെ ഭരണസ്വാധീനം കൊണ്ടാണെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പദസഞ്ചലനം തടസ്സപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്തതിനാണ് 150തോളം സി.പി.എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കടകളില്‍ നിന്നും മറ്റും ശേഖരിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. അതേസമയം അനുമതിയില്ലാതെയാണ് പദസഞ്ചലനം നടത്തിയതെന്ന് പൊലീസ് പറയുന്നു. അതിനാല്‍ 200റോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചതിന് സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെ നീലേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

പദസഞ്ചലനം നീലേശ്വരം ബസ് സ്റ്റാന്‍ഡ് ഷെഡിന് മുന്നിലെത്തിയപ്പോഴാണ് ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ പെട്ടെന്ന് സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതോടെ പൊലീസ് സി.പി.എമ്മുകാര്‍ക്ക് നേരെ ലാത്തിവീശി. അതോടെയാണ് നാല്പാട് നിന്നും കല്ലേറുണ്ടായത്. അതിനാല്‍ സംഭവം ആസൂത്രണം ചെയ്തതാണെന്ന് സംശയമുണ്ട്. കല്ലേറ് ശക്തമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുകൂട്ടരും തമ്മില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയും മംഗലാപുരത്ത് രണ്ട് പേര്‍ വെടിയേറ്റ് മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നടന്ന സംഭവത്തെ കുറിച്ച് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തേടിയതായി അറിയുന്നു.

സി.പി.എം ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ വാഴക്കോട്ടെ വി.അര്‍ജുന്‍ (14), അശ്വിന്‍ കൃഷ്ണന്‍ (17), ചിത്താരി ചേറ്റുകുണ്ടിലെ രാഹുല്‍ , കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍, നീലേശ്വരം സിഐ എം.എ.മാത്യു, പൊലീസുകാരായ വിനോദ്, സുധീഷ്, വിപിന്‍, രതീഷ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സതേടുകയും പലരും ആശുപത്രി വിടുകയും ചെയ്തു. ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനും വലിയ സമ്മര്‍ദ്ദമാണ് പൊലീസന് മേലുള്ളതെന്ന ആക്ഷേപം ശക്തമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (3 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (3 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (3 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (3 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (4 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (6 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (6 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (6 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (6 hours ago)

Malayali Vartha Recommends