പുതുവർഷ സമ്മാനം; നാളെ മുതൽ ജയിൽ വിഭവങ്ങൾക്ക് വില കൂടും

പുതുവർഷത്തിൽ ജയിൽ വിഭവങ്ങൾക്ക് പൊന്ന് വില. ജയിലിൽ തടവുകാർ ഉണ്ടാക്കുന്ന ഇഡ്ഢലി തുടങ്ങി ബിരിയാണി വരെയുള്ള വിഭവങ്ങൾക്ക് നാളെ മുതൽ വില കൂടുകയാണ്. അസംസ്കൃത വസ്തുക്കളുടെ വില വർധന മൂലമെന്നു വിശദീകരിച്ച്, ജയിൽ വിഭവങ്ങൾക്കു വില വർധിപ്പിച്ചുകൊണ്ടു ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് ഉത്തരവിറക്കുകയും ചെയ്തു.
ബിരിയാണി പ്രിയർ കഴിഞ്ഞാൽ കൂടുതലും ചപ്പാത്തിക്കാണ് ആവശ്യക്കാർ കൂടുതൽ. വെജിറ്റബിൾ ബിരിയാണിയ്ക്ക് വില കൂടിയിട്ടില്ല. കായ വറുത്തതിന്റെ വില പ്രാദേശിക ലഭ്യതയ്ക്കനുസരിച്ചു ജയിലുകൾക്കു തീരുമാനിക്കാവുന്നതാണ്. മറ്റുള്ളവയുടെയെല്ലാം വില ഏകീകരിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണു വില വർധനയ്ക്ക് അനുമതി തേടി ജയിൽ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
ഇനം, പുതിയ വില, പഴയ വില എന്ന ക്രമത്തിൽ:
ചിക്കൻ ബിരിയാണി – 70 (60)
ചിക്കൻ കറി – 30 (25)
ചില്ലി ചിക്കൻ – 50 (40)
കപ്പയും ബീഫും – 70 (60)
മുട്ടക്കറി – 20 (15)
ഇഡ്ഡലി – 3 (2)
ബ്രഡ് – 25 (22)
.
https://www.facebook.com/Malayalivartha
























