Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് വിറ്റഴിക്കുന്നത്, കഞ്ചാവ് മാഫിയയുടെയും ഇടനിലക്കാരുടെയും ഇടത്തരം വില്‍പ്പനക്കാരുടെയും പല കച്ചവട രീതികളും എക്‌സൈസും പൊലീസും പൊളിച്ചടുക്കിയതോടെ അവര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്

31 DECEMBER 2019 04:49 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് വിറ്റഴിക്കുന്നത്. കഞ്ചാവ് മാഫിയയുടെയും ഇടനിലക്കാരുടെയും ഇടത്തരം വില്‍പ്പനക്കാരുടെയും പല കച്ചവട രീതികളും എക്‌സൈസും പൊലീസും പൊളിച്ചടുക്കിയതോടെ അവര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. അക്കൗണ്ടില്‍ കാശ് വീണാല്‍ സാധനം കിട്ടും. സ്ഥിരം കസ്റ്റമേഴ്‌സിന് മാത്രമാണ് അക്കൗണ്ട് നമ്പര്‍ നല്‍കുക. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നത്. അവിടെ നിന്നാണ് കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്കും വിദൂരഗ്രാമങ്ങളിലേക്കും കഞ്ചാവ് എത്തിക്കുന്നത്. പലപ്പോഴും ഒറ്റുകാരാണ് വന്‍കിട ഇടപാടുകളെ തകര്‍ക്കുന്നത്. അതിനാലാണ് അക്കൗണ്ടില്‍ പണമിട്ടാല്‍ സാധാനം പറയുന്നിടത്ത് എത്തിക്കുന്ന പരിപാടി കഞ്ചാവ് ലോബി തുടങ്ങിയത്.

ആവശ്യക്കാരനെന്ന വ്യാജേന എക്‌സൈസും പൊലീസും ഇടപാടുകാരെ സമീപിച്ച ശേഷം സാധനവുമായി വരുമ്പോള്‍ വലയിലാക്കുന്നത് പതിവായതോടെയാണ് ഓണ്‍ലൈനിലൂടെ അക്കൗണ്ടില്‍ പണം വീണ ശേഷം സാധനം നല്‍കുന്ന രീതി ഇടനിലക്കാരും ഇടനിലക്കാരും അടക്കം നടത്തിത്തുടങ്ങിയത്. ഇത് എക്‌സൈസ്, പൊലീസ് സംഘം എങ്ങനെയോ മണത്തറിഞ്ഞു. ഇടുക്കി ജില്ലാ അതിര്‍ത്തിയായ കമ്പം, തേനി മേഖലകളിലാണ് ഈ രീതി വ്യാപകമായി നടക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരും കച്ചവടക്കാരും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. അതിലൂടെയാണ് അക്കൗണ്ട് നമ്പര്‍ നല്‍കുന്നത്. ഇടുക്കിയില്‍ നിന്നാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും കഞ്ചാവ് വരുന്നത്. അതിനാല്‍
പുറത്തു നിന്ന് എത്തുന്നവര്‍ 8000 മുതല്‍ 15000 രൂപ വരെ കിലോഗ്രാമിന്് നല്‍കണം. തുക അക്കൗണ്ടില്‍ വീണെന്ന് ഉറപ്പായ ശേഷം സംഘം പറയുന്ന സ്ഥലത്തു വാഹനം എത്തിക്കണം. അവിടെ നിന്നും ഇടപാടുകാര്‍ ആവശ്യക്കാരെത്തിയ വാഹനവുമായി പോകും. വാഹനത്തില്‍ എവിടെയെങ്കിലും കഞ്ചാവ് ഒളിപ്പിച്ച ശേഷം വാഹനം തിരികെ കൊടുക്കും.

കാഞ്ചാവ് സംഘം പലരെയും പറ്റിച്ചതോടെയാണ് ഓണ്‍ലൈന്‍ അക്കൗണ്ട് ഇടപാടിലൂടെയുള്ള കച്ചവടം എക്‌സൈസിന്റെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. 12,000 രൂപ മുടക്കി കഞ്ചാവ് വാങ്ങിയ ശേഷം പരിശോധിച്ചപ്പോള്‍ പുളിയിലയാണെന്ന് കണ്ടെത്തിയവരാണ് മാഫിയയുടെ പുതിയ ഇടപാട് രീതി എക്‌സൈസിനും പൊലീസിനും ചോര്‍ത്തിക്കൊടുത്തത്. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഭയം കാരണം ആരും ചോദ്യം ചെയ്യാന്‍ തയ്യാറല്ല. പരാതി പറഞ്ഞാല്‍ കുടങ്ങുമെന്നുള്ളതിനാല്‍ അതിനും പറ്റാത്ത സ്ഥിതിയാണുള്ളത്. അമിത വേഗതയില്‍ പായുന്ന വാഹനങ്ങള്‍ എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ അടക്കം കൂടിയതോടെ നടത്തിയ അന്വേഷണത്തില്‍ നമ്പരുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ചിലരെ കസ്റ്റഡിയിലെടുത്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

മലയോര ജില്ലകളില്‍ നിരവധി സമാന്തരപാതകളുണ്ട്. അതുവഴിയാണ് കഞ്ചാവ് മാഫിയ സൈ്വര്യവിഹാരം നടത്തുന്നത്. പ്രാദേശിക ആളുകളുടെ പിന്തുണയില്ലാതെ ഇതിന് കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു. എക്‌സൈസിന്റെ പരിശോധന ഇല്ലാത്ത പുലര്‍ച്ചെ രണ്ട് മണി മുതല്‍ അഞ്ച് മണിവരെയാണ് സമാന്തര പാതകളിലൂടെ കഞ്ചാവ് സുഗമമായി കടത്തുന്നത്. ജില്ലകളില്‍ വി.ഐ.പി സന്ദര്‍ശനം, മറ്റ് പ്രധാന പരിപാടികള്‍, എക്‌സൈസ് ഓഫീസര്‍മാരുടെ ജില്ലാ മീറ്റിംഗ്, മറ്റ് പരിപാടികള്‍ എന്നിവയുള്ള ദിവസങ്ങള്‍ സേനകളിലുള്ളവര്‍ തന്നെ മാഫിയ സംഘത്തിന് ചോര്‍ത്തിക്കൊടുക്കും. അന്ന് വലിയ രീതിയിലുള്ള കച്ചവടമാണ് നടക്കുന്നതെന്ന് രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഓണ്‍ലൈനിലൂടെ പണം വാങ്ങി കഞ്ചാവ് നല്‍കുന്നവരെ കുടുക്കാന്‍ ഇടക്കി ജില്ലയിലെ ഉന്നത പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്ത് കാത്തിരുന്നെങ്കിലും ആരും ആ വഴിക്കെങ്ങും വന്നില്ല. ഈ വിവരവും സേനയിലുള്ളവര്‍ മാഫിയകള്‍ക്ക് ചോര്‍ത്തി നല്‍കിയതായാണ് സംശയം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (3 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (3 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (3 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (3 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (4 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (6 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (6 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (6 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (6 hours ago)

Malayali Vartha Recommends