Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവനിലും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

31 DECEMBER 2019 10:34 PM IST
മലയാളി വാര്‍ത്ത
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവനിലും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുകടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയത് അതിന് മുന്നോടിയായാണ്. അതേസമയം ഗവര്‍ണര്‍ണറോടുള്ള രാഷ്ട്രീയ വിയോജിപ്പ് ശക്തമായി രേഖപ്പെടുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപനും ഇന്നലെ ഗവര്‍ണര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത് അതുകൊണ്ടാണ്.

കണ്ണൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗവും ഡി.ജി.പിയും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്രആഭ്യന്തരമന്ത്രാലയം അത് പരിശോധിക്കുമെങ്കിലും ക്രമസമാധാന പ്രശ്്‌നം സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ കേന്ദ്രം ഇടപെടില്ല എന്നാണ് അറിയുന്നത്. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു കഴിഞ്ഞാല്‍ അത് രാജ്യത്തെ നിയമമാണെന്നും അതിനെതിരെ പ്രതികരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്നലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കളിപ്പാവയായി കഴിയാന്‍ തന്നെ കിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്. അതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത്. സാധാരണ ഗവര്‍ണര്‍മാര്‍ വിവാദവിഷയങ്ങളില്‍ പ്രതികരണം നടത്താറില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുകയും നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കുകയും ചെയ്തു. ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളുടെ വികാരം മാനിക്കാനുള്ള ഔന്നത്യം കാണിക്കണമെന്നും അദ്ദേഹം രാഷ്ട്രീയം കളിക്കരുതെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ മുന്നറിയിപ്പും നല്‍കി. ഗവര്‍ണറെ രാഷ്ട്രീയമായും അല്ലാതെയും ഒറ്റപ്പെടുത്താനുള്ള നീക്കമാണിതെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നാണക്കേടാകും.

കേരളം സുരക്ഷാപ്രശ്‌നങ്ങള്‍ താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ്. പ്രതിഷേധങ്ങളും വഴിതടയലുകളും ഉണ്ടാകുമെങ്കിലും അത് ഭരണത്തിലിരിക്കുന്നവര്‍ക്ക് നേരെയാകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഭരണഘടനാ സ്ഥാനപതിയായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന് ഗൗരവമായി ആലോചിക്കും. കാരണം ക്രമസമാധാന പ്രശ്‌നം ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. ഭരണഘടന തകര്‍ക്കുന്നു എന്നതാണ് കേന്ദ്രസര്‍ക്കാരിനെതിരായ പ്രധാനവിമര്‍ശനം. അതിന് പിന്നാലെ ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ സംവിധാനം കൂടി തകര്‍ക്കുന്നു എന്ന ആക്ഷേപവും ഉയരും. അതിനാല്‍ വളരെ കരുതലോടെ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഇടപെടൂ...
     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (3 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (3 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (3 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (3 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (4 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (6 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (6 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (6 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (6 hours ago)

Malayali Vartha Recommends