പണ്ട് ബീഫിന്‍റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറും;പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയ വിഷയത്തിൽവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. കേരളം പാസാക്കിയ പ്രമേയത്തിന് കടലാസിന്‍റെ വിലപോലുമുണ്ടാകില്ലെന്നും ഭരണ-പ്രതിപക്ഷം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സംസ്ഥാന സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചത്.
ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്ന് കുറച്ചുമാസം കഴിയുമ്പോള്‍ ബോധ്യമാകും. അത് തിരിച്ചറിയുമ്പോള്‍ പ്രമേയം പാസാക്കിയവര്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും. പണ്ട് ബീഫിന്‍റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. ഭരണ-പ്രതിപക്ഷം നിയമത്തിനെതിരെ നിയമസഭയില്‍ ശക്തമായി രംഗത്തുവന്നു. ബിജെപി അംഗമായ ഒ രാജഗോപാല്‍ ഒഴികെ മറ്റെല്ലാ എംഎല്‍എമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ഇതിനിടെ നിലവില്‍ നിയമമായ സ്ഥിതിക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
എന്നാൽ വിഷയത്തിൽ രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണെന്നാണ് രാജഗോപാൽ പ്രതികരിച്ചത് . താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാകരുത് പൗരത്വ ഭേദഗതി നിയമം പോലെ രാഷ്ട്ര സംബന്ധമായ വിഷയങ്ങളില്‍ അഭിഭ്രായങ്ങള്‍ പറയുന്നത്.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്നാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പലരും വരും,അവര്‍ക്കെല്ലാം പൗരത്വം നല്‍കാനാവില്ല. പൗരത്വം എന്നാല്‍ അത് ഒരു അധികാരം കൊടുക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബിജെപിയെ സംബന്ധിച്ചടത്തോളം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടികള്‍ എടുക്കുന്നത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ധം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സങ്കുചിത രാഷ്ട്രീയ താത്പര്യത്തിനു വേണ്ടിയാണെന്നും.അല്ലാതെ രാജ്യത്തിന്റെ നന്മ ഉദ്ദേശിച്ചല്ലെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























