മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആശ്രമത്തില്‍ ഭക്ഷ്യവിഷബാധ :അന്തേവാസി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂരില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ആശ്രമത്തിലെ അന്തേവാസി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഒടുവള്ളിതട്ട് ചുണ്ടക്കുന്നിലെ ദിവ്യകാരുണ്യ ആശ്രമത്തില്‍ ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആന്ധ്രാപ്രദേശ് സ്വദേശി ഗുണ്ടുറാവു ആശുപത്രിയിലെത്തിക്കും മുമ്ബ് മരിച്ചു. ഇരുപത്തിയൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരം.
23 അന്തേവാസികളാണ് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതില്‍ ഒരാളൊഴികെ എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. ഗുരുതരാവസ്ഥയിലായ ഒരാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും മറ്റൊരാളെ തളിപ്പറമ്ബിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഞായറാഴ്ച നടന്ന പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തില്‍ നിന്ന് ഇന്നലെ ദിവ്യകാരുണ്യ ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചിരുന്നു. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള നെയ്‌ചോറും ചിക്കന്‍ കറിയുമാണ് എത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചപ്പോള്‍ അസ്വസ്ഥതകളുണ്ടായി. പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തില്‍ പങ്കെടുത്ത ചിലരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























