എല്ലാ വായനക്കാര്‍ക്കും പുതുവത്സരാംശംസകള്‍; പുതുവര്‍ഷത്തെ വരവേറ്റ് ലോകരാജ്യങ്ങള്‍

2019ന് വിട ചൊല്ലിക്കഴിഞ്ഞു.പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമായി എത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലന്‍ഡില്‍ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.
അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവടങ്ങളിലാണ് പുതുവര്‍ഷം അവസാനം എത്തുക. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ് ഇവ. ന്യൂസിലന്‍ഡിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ പുതുവര്‍ഷം എത്തി. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും.
ഇനി വരുന്നത് പ്രത്യാശയുടെ നല്ല നാളുകളാണ്. എല്ലാ വായനക്കാര്‍ക്കും പുതുവത്സരാംശംസകള്‍.
https://www.facebook.com/Malayalivartha
























