പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം... സംസ്ഥാനത്ത് കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും വമ്പിച്ച ആഘോഷപരിപാടികള്‍ അരങ്ങേറി, ഫോര്‍ട്ട്‌കൊച്ചി, കോവളം, കോഴിക്കോട് ബീച്ചുകളില്‍ നൂറുകണക്കിനാളുകളാണ് പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒത്തു ചേര്‍ന്നത്

പുത്തന്‍ പ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തെ വരവേറ്റു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. ഫോര്‍ട്ട്‌കൊച്ചി, കോവളം, കോഴിക്കോട് ബീച്ചുകളില്‍ നൂറുകണക്കിനാളുകളാണ് പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒത്തു ചേര്‍ന്നത്.
തിരുവനന്തപുരത്ത് കോവളം ബീച്ചിലും കോഴിക്കോട് ബീച്ച് പരിസരത്തും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെമ്പാടും പുതുവര്‍ഷാഘോഷങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് കൊച്ചിയിലും കോഴിക്കോടും തിരുവന്തപുരത്തും വമ്പിച്ച ആഘോഷപരിപാടികള്‍ അരങ്ങേറി.
ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതവും നൃത്തവും കൂടിക്കലര്‍ന്ന പുതുവര്‍ഷാഘോഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പോയവര്‍ഷത്തിന്റെ പ്രതീകമായ പാപ്പാഞ്ഞിക്ക് തീകൊളുത്തി. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത്. വന്‍സുരക്ഷയും ഒരുക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























