ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാവും... വൈകീട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും

ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വൈകീട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ ഹാളിലാണ് സമ്മേളനം.
വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സഭയുടെ അധ്യക്ഷന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നയരേഖ അവതരിപ്പിക്കും. ലോകകേരള സഭ സ്ഥിരം വേദിയാക്കാനുള്ള നിയമനിര്‍മ്മാണത്തിന് കരട് ബില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ഉള്‍പ്പെടെ 351 അംഗങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha























