പുതുവത്സരത്തോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്... തിരക്ക് അധികമായതോടെ പൊലീസ് സുരക്ഷ ഏര്‍പ്പാടുകള്‍ കൂടുതല്‍ ശക്തമാക്കി

പുതുവത്സരത്തോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം വൈകിട്ട് ഏഴുമണി വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് അയ്യപ്പനെ കാണാനായി മല ചവിട്ടിയത്. പമ്ബ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു മണി വരെ ദര്‍ശനത്തിനെത്തിയതെന്ന് പൊലീസ് അറിയിച്ചു. മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീര്‍ഥാടക പ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പമ്ബയില്‍ നിന്ന് 22009 പേരും പുല്‍മേട്ടില്‍ നിന്ന് 989 പേരും ദര്‍ശനത്തിനെത്തിയതായാണ് ആദ്യ കണക്കുകള്‍.
ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങിയ തിരക്ക് നേരം വൈകിട്ടും തുടര്‍ന്നു. ദീപാരാധന സമയത്ത് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു.
നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി. പുതുവര്‍ഷപ്പുലരിയില്‍ അയ്യനെ തൊഴാന്‍ സന്നിധാനത്ത് തുടരുകയാണ് പലതീര്‍ത്ഥാടകരും. തിരക്ക് അധികമായതോടെ പൊലീസ് സുരക്ഷ ഏര്‍പ്പാടുകള്‍ കൂടുതല്‍ ശക്തമാക്കി.
https://www.facebook.com/Malayalivartha























