Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇനി എണ്ണിക്കോ... കേട്ടത് പലതും സത്യമാണെന്ന് വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിഷന്‍; അവസരങ്ങള്‍ക്കായി ലൈംഗിക ആവശ്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കേണ്ട അവസ്ഥ മലയാള സിനിമയിലുണ്ട്; മദ്യവും മയക്കുമരുന്നും നിറഞ്ഞാടുന്ന സിനിമാ സെറ്റില്‍ അതിന്റെ പിന്നാലെ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും; റിപ്പോര്‍ട്ട് കിട്ടിയതോടെ കര്‍ശന നടപടിയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍

01 JANUARY 2020 10:44 AM IST
മലയാളി വാര്‍ത്ത

മറ്റ് ഭാഷാ സിനിമാമേഖലയെ അപേക്ഷിച്ച് മലയാള സിനിമ മാന്യമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ക്കായി പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയുണ്ടെന്ന് പണ്ടേ മുതലുള്ള ആരോപണമാണ്. പ്രമുഖര്‍ക്കെതിരെ പല പരാതികള്‍ വന്നാലും ചാന്‍സുകളെ കരുതി എല്ലാം കോപ്ലിമെന്റാക്കുകയാണ് പതിവ്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ സിനിമയില്‍ സ്ത്രീ കൂട്ടായ്മ രൂപപ്പെട്ടു. അതോടെയാണ് മലയാള സിനിമയിലെ നാറുന്ന മുഖങ്ങള്‍ അല്‍പമെങ്കിലും പുറത്തായത്. ഇതിനേ തുടര്‍ന്നാണ് മലയാള സിനിമയുടെ സ്ത്രീ സുരക്ഷ പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. ആ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഏവരേയും അമ്പരപ്പിക്കുന്നത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് മുന്നൂറോളം പേജു വരുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ നല്‍കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മലയാള സിനിമയിലെ അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് ആ റിപ്പോര്‍ട്ട് നിറയെ. അവസരങ്ങള്‍ക്കായി ലൈംഗിക ആവശ്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കേണ്ട അവസ്ഥ മലയാളസിനിമയിലുണ്ടെന്നാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ പറയുന്നത്. മലയാളസിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും പീഡനത്തിന് ഇരയാകുന്നുവെന്നും മുഖ്യമന്ത്രിക്ക് കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പ്രശ്‌നപരിഹാരത്തിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും മുന്നൂറോളം പേജു വരുന്ന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് കെ. ഹേമ കമ്മിഷനെ. ചലച്ചിത്രതാരം ടി. ശാരദ, കെ.ബി. വല്‍സല കുമാരി എന്നിവര്‍ കമ്മിഷനില്‍ അംഗങ്ങളായിരുന്നു. സിനിമാ മേഖലയിലെ ഉള്ളു കളികള്‍ നന്നായി അറിയാവുന്ന വ്യക്തിയാണല്ലോ ശാരദ. കഴിഞ്ഞ ഏപ്രില്‍ 11ന് സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യൂ.സി.സി.) അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിഷനെ നിയോഗിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കമ്മിഷന്‍. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവര്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെടാറില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും െസെബര്‍ ഇടങ്ങളിലും സൈബര്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങള്‍ കമ്മിഷന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകള്‍ കമ്മിഷന്റേതായുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ച കമ്മിഷന്‍ ശക്തമായ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്.

നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റം ചെയ്യുന്നവര്‍ക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തില്‍നിന്നു വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനും നിബന്ധനകള്‍ വെച്ചിട്ടുണ്ട്. എന്തായാലും ശക്തമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends