ഒരു കളീം നടക്കില്ല... പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ മത്സരിക്കുമ്പോള്‍ മാസ് ബുദ്ധിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും; നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ വഴിയാക്കും

പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പറഞ്ഞത്. സംസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ ഈ നിയമം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിനുമുണ്ടായിരുന്നു. എന്നാല്‍ അതിനെ വെല്ലുന്ന നടപടികളിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കടന്നിരിക്കുന്നത്. നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമല്ല. സംസ്ഥാനങ്ങളെ വെട്ടിലാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കും പോലെ ഓണ്‍ലൈനിലാക്കുമെന്നാണ് പറയുന്നത്. ഇതോടെ ആവശ്യമുള്ളവര്‍ നേരിട്ടപേക്ഷിച്ചോളും. അല്ലാത്തവര്‍ക്കെതിരെ ഒരു ആനുകൂല്യവും കിട്ടാതെ വരുമ്പോള്‍ എല്ലാവരും ആധാര്‍ എടുത്തത് പോലെ ഇതും എടുക്കുമെന്നാണ് കേന്ദ്രം വിശ്വസിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര വൃത്തങ്ങളാണ് അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കും.
ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലായി പുതിയ സംവിധാനത്തിന് രൂപം നല്‍കും. പൗരത്വം വേണ്ടവര്‍ പുതിയ സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും.
ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിര്‍ദേശവും കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തുടര്‍നടപടി നിലച്ചു. തുടര്‍ന്നാണ്, ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മാണത്തിലൂടെയല്ലാതെ ആധാര്‍ നമ്പര്‍ വ്യക്തികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാനാവില്ല.
പുതുതായി വോട്ടര്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരോടും നിലവില്‍ പട്ടികയിലുള്ളവരോടും ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
2011 സെന്‍സസ് പ്രകാരം 121.09 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. 123 കോടിയോളം പേര്‍ക്ക് ഇതുവരെ ആധാര്‍ കാര്‍ഡ് വിതരണംചെയ്തിട്ടുണ്ട്. ആധാര്‍ ലഭിച്ചവരില്‍ 35 കോടി പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 90 കോടിയോളം വോട്ടര്‍മാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാല്‍ മിക്കവാറും വോട്ടര്‍മാര്‍ക്കെല്ലാം ആധാര്‍ ഉണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. എങ്കിലും, ജനസംഖ്യ ഇപ്പോള്‍ 133 കോടിയോളമെത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഇതുപ്രകാരം രാജ്യത്ത് 10 കോടിയോളം ജനങ്ങള്‍ ഇനിയും ആധാര്‍ ഇല്ലാത്തവരായുണ്ട്. ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നേരിടാനിരിക്കുന്ന വെല്ലുവിളിയും ഇതാവും. എന്തായാലും പൗരത്വവും ഇതുപോലെ നേരിടാനാകുമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്.
"
https://www.facebook.com/Malayalivartha























