Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വിശ്വസിച്ചാലും ഇല്ലെങ്കിലും... ശബരിമല ലോക പ്രശസ്തിയിലേക്ക്; കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശനത്തെ അനുകൂലിച്ചവര്‍ ഇത്തവണ വായടച്ചതോടെ ശബരിമല ശാന്തം; രാഷ്ട്രപതി റാം നാഥ് കോവിന്ദ് തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കും; രാഷ്ട്രപതിയ്ക്കായി പ്രത്യേക ഹെലിപ്പാഡ്

01 JANUARY 2020 10:15 AM IST
മലയാളി വാര്‍ത്ത

വിശ്വാസികളെ സംബന്ധിച്ച് അയ്യപ്പന്റെ മഹാത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍. കഴിഞ്ഞ വര്‍ഷം ശബരിമയില്‍ യുവതികളെ കയറ്റാന്‍ പാര്‍ട്ടിയും സര്‍ക്കാരും ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്. ഇക്കാരണം കൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം ഭക്തരെ കണ്ണീരിലാഴ്ത്തുകയും ചെയ്തു. പലരും ശബരിമല ദര്‍ശനം വേണ്ടെന്നു വച്ചു. ഫലമോ ശബരിമലയില്‍ ഭക്തരും കുറഞ്ഞു വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. എന്നാല്‍ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല സര്‍ക്കാര്‍ നോക്കിക്കൊള്ളുമെന്നാണ് പാര്‍ട്ടിക്കാര്‍ വീമ്പു പറഞ്ഞത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ ഒരു കാര്യം മനസിലായി . പാര്‍ട്ടിക്കുള്ളിലെ ഭക്തര്‍ പോലും ചോര്‍ന്നു പോയി. ഇനിയും ഈ നിലപാട് തുടര്‍ന്നാല്‍ കേരളത്തില്‍ അടുത്ത ഭരണം ഉണ്ടാവില്ലെന്ന് ബോധ്യമായി. അതിനാല്‍ തന്നെ ഭക്തരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. എന്നിട്ടും പഴയ നിലപാടില്‍ നിന്നും മാറാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അതോടെ ഈ വര്‍ഷവും യുവതികള്‍ കയറുമെന്നായി. ചിലര്‍ ഇതിനായി മുന്നോട്ട് വരികയും ചെയ്തു. അതിനാല്‍ തന്നെ തടയുമെന്ന പ്രഖ്യാപനവുമായി ഹൈന്ദവ സംഘടനകളും രംഗത്തെത്തി.

എന്നാല്‍ അയ്യപ്പന്റെ മഹാത്ഭുതം പോലെ ഒരു യുവതിയും പമ്പ കടന്നില്ല. അന്ന് കയറ്റി വിട്ടവര്‍ തന്നെ യുവതികളെ തടയുന്ന കാഴ്ചയും കണ്ടു. റെക്കാര്‍ഡ് ഭക്തരാണ് ഇതുവരെ ശബരിമലയിലെത്തിയത്. മാത്രമല്ല റെക്കാര്‍ഡ് വരുമാനവും.

ഏറ്റവും അവസാനം ശബരിമലയെ ലോക ശ്രദ്ധയിലാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കുമെന്ന വാര്‍ത്തയാണ് വരുന്നത്. ഞായറാഴ്ച രാഷ്ട്രപതി കൊച്ചിയിലെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണു ദേവസ്വം ബോര്‍ഡ്. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബുധനാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റില്‍ യോഗം വിളിച്ചിട്ടുണ്ട്.

രാഷ്ട്രപതിക്കായി ഹെലിപ്പാഡ് ഒരുക്കാമെന്നും നിലവിലുള്ള സൗകര്യങ്ങളും രാഷ്ട്രപതി ഭവനെ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കല്‍ മാത്രമാണ് ഹെലിപ്പാഡുള്ളത്. ഒരേ സമയം 2 ഹെലിക്കോപ്റ്റര്‍ താഴാനുള്ള സൗകര്യമേ അവിടെയുള്ളൂ. പാര്‍ക്കിങ് ഗ്രൗണ്ട് ടൈലിട്ട് മനോഹരമാക്കിയതിനാല്‍ അവിടം ഹെലിപ്പാഡായി ഉപയോഗിക്കാം. അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക ആംബുലന്‍സില്‍ സന്നിധാനത്ത് എത്താം.

സന്നിധാനം പാണ്ടിത്താവളത്തെ വാട്ടര്‍ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കത്തക്ക വിധമാണ് നിര്‍മിച്ചിട്ടുള്ളത്. ഹെലിക്കോപ്റ്റര്‍ താഴാന്‍ തടസമായി ഏതാനും മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാകും കോവിന്ദ്. വി.വി.ഗിരി കേരള ഗവര്‍ണറായിരിക്കെ 1963 ലും രാഷ്ട്രപതിയായിരിക്കെ 1973 ലും ദര്‍ശനം നടത്തി. അതിനു ശേഷം ആദ്യമായാണു ദര്‍ശനം നടത്താന്‍ താല്‍പര്യം അറിയിച്ച് രാഷ്ട്രപതി ഭവനില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് കത്തു വരുന്നത്.

അതേസമയം രാഷ്ട്രപതിക്ക് പിന്നാലെ ഈ മകരവിളക്ക് സീസണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ വലിയ പ്രധാന്യമാണ് ശബരിമലയ്ക്ക് വരുന്നത്. പ്രധാനമന്ത്രി വന്നാല്‍ പ്രത്യേക പാക്കേജുകള്‍ പോലും പ്രഖ്യാപിച്ചേക്കും. നേരത്തെ തന്നെ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ശബരിമലയില്‍മേലുള്ള നിയന്ത്രണം നഷ്ടമാകും. എല്ലാം കേന്ദ്രം നോക്കിക്കൊള്ളും.

ശബരിമലയില്‍ യുവതികള്‍ കയറാതിരിക്കാനായി നിയമ നിര്‍മ്മാണം നടത്തണമെന്ന് എന്‍എസ്എസ് പോലുള്ള സംഘടനകളും ഭരണ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. അങ്ങനെ എല്ലാം കൊണ്ടും ശബരിമലയില്‍ കേന്ദ്രത്തിന് വലിയ റോളാണുള്ളത്. അതിനാല്‍ പ്രധാനമന്ത്രി വരണമെന്നാണ് ഭകരുടെ ആഗ്രഹം. അതിനായി അയ്യപ്പന്‍ അനുഗ്രഹിക്കുക തന്നെ ചെയ്യും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends