Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സ്വാമിക്ക് കിട്ടാത്ത കയ്യടി... ശിവഗിരിയില്‍ ഭക്തരുടെ കയ്യടി നേടി താരമായി യുസഫലി; മനസറിഞ്ഞു പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ നിസ്‌കാരം കൊണ്ട് അര്‍ത്ഥമില്ലെന്ന് പഠിപ്പിച്ച നബിയും ഭജിച്ചതു കൊണ്ട് മാത്രമായില്ല ഭക്തിയില്‍ മനസുണരണമെന്ന് പറഞ്ഞ ഗുരുദേവനും പഠിപ്പിച്ചത് ഒന്ന്; പ്രസംഗം മാത്രമല്ല ഏഴര കോടി നല്‍കി മാതൃകയും കാട്ടി

01 JANUARY 2020 02:33 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനത്തില്‍ പല പ്രമുഖരും വന്നു പോയെങ്കിലും ഭക്തരുടെ മനം നിറഞ്ഞ ഒന്നായിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡി.യുമായ എം.എ.യൂസഫലി. ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി അങ്ങനെ യൂസഫലി മാറി. മതമൈത്രിയുടെ സന്ദേശവുമായി ലുലു യൂസഫലി നിറഞ്ഞുനിന്നു. സ്ഥിരം തീര്‍ത്ഥാടനപ്പന്തലിന്റെ നിര്‍മ്മാണത്തിനായി യൂസഫലി ശിവഗിരി മഠത്തിന് രണ്ടുകോടി രൂപ കൈമാറി. തീര്‍ത്ഥാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്താണ് യൂസഫലി രണ്ടുകോടി രൂപയുടെ ചെക്ക് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്കു കൈമാറിയത്. കഴിഞ്ഞ തീര്‍ത്ഥാടനത്തിനു വാഗ്ദാനംചെയ്ത തുകയാണ് തീര്‍ത്ഥാടകരുടെ സാന്നിധ്യത്തില്‍ കൈമാറിയത്. പന്തലിനായി അദ്ദേഹം അഞ്ചരക്കോടി രൂപ നേരത്തെ നല്‍കിയിരുന്നു.

ശ്രീനാരായണ ഗുരുദേവനും നബി തിരുമേനിയും ഒരേ കാര്യമാണ് പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് യൂസഫലി പറഞ്ഞു. ഭജിച്ചതുകൊണ്ട് മാത്രമായില്ല, ഭക്തിയില്‍ മനസുണരണമെന്നാണ് ഗുരുദേവന്‍ പറഞ്ഞത്. മനസറിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ നിസ്‌കാരംകൊണ്ട് അര്‍ത്ഥമില്ലെന്നാണ് നബി പറഞ്ഞത്. രണ്ടിന്റെയും അര്‍ത്ഥം ഒന്നാണ്. മറ്റ് സമുദായങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുകയും അതിനുവേണ്ടി പ്രബോധനങ്ങള്‍ നടത്തുകയും ചെയ്ത ഋഷിവര്യനാണ് ഗുരുദേവനെന്നും യൂസഫലി പറഞ്ഞു. നിറഞ്ഞ കയ്യടിയാണ് യൂസഫലിക്ക് ലഭിച്ചത്.

അതേസമയം ഈ സന്തോഷത്തിനിടെയിലും ശിവഗിരിക്ക് ഒരു ദുഃഖമുണ്ടെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. സാങ്കേതികതയുടെ പേരുപറഞ്ഞ് ശിവഗിരിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ഭരണകേന്ദ്രങ്ങള്‍ തടസ്സം നില്‍ക്കുന്നുവെന്ന ദുഃഖം. ശിവഗിരിയെ വെല്ലുവിളിക്കരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

ശിവഗിരി ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധികളായ അടൂര്‍ പ്രകാശ് എംപി., വി.ജോയി എംഎല്‍എ., നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് എന്നിവരെ സ്‌റ്റേജില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ശിവഗിരിയില്‍ സ്ഥിരം തീര്‍ത്ഥാടനപ്പന്തല്‍, യതിപൂജയുടെ ഭാഗമായി സ്ഥാപിച്ച അന്നക്ഷേത്രം, സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള ജാതിയില്ലാ വിളംബര മ്യൂസിയം എന്നിവയുടെ നിര്‍മ്മാണത്തിന് പ്രാദേശിക ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി സ്വാമി പറഞ്ഞു. തടസ്സങ്ങള്‍ നീക്കിത്തരാനുള്ള സന്മനസ്സ് ജനപ്രതിനിധികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ സന്മനസ്സ് ഒന്നിച്ചുചേര്‍ക്കേണ്ട ഉത്തരവാദിത്വം ശ്രീനാരായണ സമൂഹത്തിനാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ശിവഗിരിയെ വെല്ലുവിളിക്കരുത്. തടസ്സങ്ങള്‍ മാറ്റിത്തരാനുള്ള കര്‍ത്തവ്യം നിര്‍വഹിക്കുന്നവര്‍ ചെയ്തില്ലെങ്കില്‍ അത് നിര്‍വഹിപ്പിക്കാനുള്ള കടമ നമുക്കുണ്ടെന്നും സ്വാമി പറഞ്ഞു.

പരാതികള്‍ വരുന്നതനുസരിച്ച് നടപടിയെടുക്കുകയാണെങ്കില്‍ പ്ലാന്‍ അംഗീകരിച്ചിട്ടില്ലാത്ത മഹാസമാധി മന്ദിരവും ഗുരു സ്ഥാപിച്ച ശാരദാമഠവും ഗുരു മഹാസമാധി പ്രാപിച്ച വൈദികമഠവും ഇടിക്കാന്‍ ഉത്തരവിടുമോയെന്നും സ്വാമി ചോദിച്ചു. ശിവഗിരിക്കു കൊമ്ബുണ്ടോയെന്ന് ഹൈക്കോടതിക്കു ചോദിക്കാന്‍ അവസരമുണ്ടാക്കിയത് ഇവിടുത്തെ പ്രാദേശിക ഭരണകൂടമാണ്. സാങ്കേതികതയുടെ പേരുപറഞ്ഞ് ശ്രീനാരായണ സമൂഹത്തെ വേദനിപ്പിക്കരുതെന്നും സ്വാമി ഓര്‍മിപ്പിച്ചു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ സംഘടിതരായ എല്ലാ വിഭാഗക്കാരും ഇന്ന് ശക്തരാണെന്നും ഗുരുദേവ വിശ്വാസികളെ സംഘടിക്കുന്നതില്‍നിന്ന് ചിലര്‍ ബോധപൂര്‍വം അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. വിശ്വാസികള്‍ സംഭാവന നല്‍കിയിട്ടും ശിവഗിരി മഠത്തിലെ ഓഡിറ്റോറിയം ഉള്‍പ്പെടെ പല നിര്‍മ്മാണങ്ങളും അധികാരസ്ഥാനങ്ങളിലുള്ളവര്‍ തടസം നില്‍ക്കുന്നതിനാല്‍ പൂര്‍ത്തീകരിക്കാനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവഗിരിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ അതിനു തടസ്സംനില്‍ക്കുന്നവര്‍ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടൂര്‍ പ്രകാശ് എംപി. പ്രതികരിച്ചു. ഇവരെല്ലാം സംസാരിച്ചിട്ടും യൂസഫലിയുടെ സാന്നിധ്യവും പ്രസംഗവുമാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends