ഇനിയെന്ത് ചെയ്യും? ഹേമ കമ്മീഷന്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചവര്‍ പോലും റിപ്പോര്‍ട്ടിലെ ഉള്ളടക്കം കേട്ട് കണ്ണുതള്ളി; ലൈംഗിക ചൂഷണം, ലഹരി ഉപയോഗം എന്നിങ്ങനെയുള്ള പൊതു പരാമര്‍ശങ്ങള്‍ക്ക് തെളിവില്ലാത്തതിനാല്‍ ആരെ പിടികൂടും?

സിനിമവ്യവസായത്തിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിയമിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ വെറുതെ കളഞ്ഞതായി സിനിമാലോകം.
ഹേമ കമ്മീഷന്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചവര്‍ പോലും റിപ്പോര്‍ട്ടിലെ ഉള്ളടക്കം കേട്ട് കണ്ണുതള്ളിയെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ മേഖലയെ കുറിച്ച് വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കാറുള്ള ആരോപണങ്ങള്‍ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തുവെന്നല്ലാതെ പുതിയ ഒരു കണ്ടുപിടുത്തവും ജസ്റ്റിസ് ഹേമ നടത്തിയിട്ടില്ലെന്നാണ് ചലച്ചിത്ര ലോകം പറയുന്നത്.
പല അഭിപ്രായങ്ങള്‍ക്കും തെളിവില്ല. ലൈംഗിക ചൂഷണം, ലഹരി ഉപയോഗം എന്നിങ്ങനെയുള്ള പൊതു പരാമര്‍ശങ്ങള്‍ക്ക് പോലും തെളിവില്ല.
ലോക സിനിമയുടെ നെറുകയില്‍ കേരളത്തിന്റെ പേരെഴുതിചേര്‍ത്ത മലയാള സിനിമ സര്‍ക്കാര്‍ ചെലവില്‍ നാണം കെട്ടു എന്നതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഏക സംഭാവനയെന്നാണ് സിനിമാക്കാര്‍ പറയുന്നത്.
ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരരാണ് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. പ്രസ്തുത റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. ചലച്ചിത്ര താരം ടി. ശാരദ,മുന്‍ ഐ. എഎസ് ഉദ്യോഗസ്ഥ കെ.ബി. വല്‍സല കുമാരി എന്നിവരായിരുന്നു അംഗങ്ങള്‍.
തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മീഷനുകളില്‍ മൊഴി നല്‍കാന്‍ വിളിക്കുമ്പോള്‍ ചെന്നില്ലെങ്കില്‍ നടപടി നേരിട്ടേണ്ടി വരും. കമ്മീഷനുകള്‍ക്ക് അവയുടെ പ്രവര്‍ത്തന സമയത്ത് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ട്. സമന്‍സ് അയക്കാനും രേഖകള്‍ വിളിച്ചുവരുത്താനുമൊക്കെയുള്ള അധികാരം കമ്മീഷനുകള്‍ക്കുണ്ട്.
ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകള്‍ കമ്മീഷന്‍ നടത്തി.
ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. മലയാള സിനിമാവ്യവസായത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവര്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെടാറില്ല.
ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കു നേരെ സൈബര്‍ ഇടങ്ങളിലും സൈബര്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങള്‍ കമ്മിഷന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ചൂഷണം പണ്ടേ സിനിമയെ കുറിച്ച് പറയുന്ന പരതിയാണ്. എന്നാല്‍ പരാതിക്കാര്‍ തന്നെ അവസരത്തിന് വേണ്ടി പലരുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങാറുണ്ട്. അതേ സമയം പുതിയതലമുറയില്‍ ഇത്തരം സംഭവങ്ങള്‍ തീരെ കുറവാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ച കമ്മിഷന്‍ ശക്തമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റം ചെയ്യുന്നവര്‍ക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തില്‍ നിന്നും വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനും നിബന്ധനകള്‍ വെച്ചിട്ടുണ്ട്.എന്നാല്‍ സിനിമയില്‍ കയറി സര്‍ക്കാരിന് വിലക്കാന്‍ നിയമതടസമുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ടിലെ അഭിപ്രായങ്ങളൊന്നും നടപ്പിലാക്കാന്‍ എളുപ്പമല്ലെന്ന് അവതാരികയും നടിയുമായ പാര്‍വതി പറഞ്ഞു. പാര്‍വതി കൂട്ടി മുന്‍കൈയെടുത്താണ് കമ്മിറ്റിയെ നിയോഗിച്ചത്. ദിലീപ് വിഷയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്.
മുമ്പും നിരവധി കമ്മീഷനുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. അവയുടെയൊക്കെ റിപ്പോര്‍ട്ടുകള്‍ക്ക് അതത് വകുപ്പുകളില്‍ നിത്യ നിദ്രക്കാണ് വിധി.
"
https://www.facebook.com/Malayalivartha























