ദേശീയ ജനസംഖ്യാ പട്ടികയ്ക്ക് (എന്‍.പി.ആര്‍) എതിരെ കേരളാ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദ്; മേപ്പയ്യൂരില്‍ ഹിന്ദുസ്ഥാന്‍ ഹമാര പ്രതിരോധ സംഗമം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയിൽ ആദ്യമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയത് കേരള നിയമസഭയാണ്. വലിയ വാർത്ത പ്രാധാന്യമാണ് ഈ സംഭവം നേടിയത്.എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാത്രമല്ല, ദേശീയ ജനസംഖ്യാ പട്ടികയ്ക്ക് (എന്‍.പി.ആര്‍) എതിരെയും കേരളാ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദ്. മേപ്പയ്യൂരില്‍ ഹിന്ദുസ്ഥാന്‍ ഹമാര പ്രതിരോധ സംഗമം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളാ നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ പ്രശംസിക്കുന്നു. നമ്മള്‍ സുരക്ഷിതരാണെന്ന ചിന്ത ആര്‍ക്കും വേണ്ട. ദേശീയ പൗരത്വപ്പട്ടിക കേരകേരളത്തില്‍ത്തില്‍ നടപ്പിലാക്കിയാല്‍ അസമിന്റെ ഗതിയായിരിക്കും. രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭമുണ്ടായതിനെത്തുടര്‍ന്നു നരേന്ദ്ര മോദി ഭരണകൂടം അടവു മാറ്റുകയാണ്.എന്നായിരുന്നു ഉമർ ഖാലിദ് കോഴിക്കോട് പറഞ്ഞത്.
മോദിയും അമിത് ഷായും പച്ചക്കള്ളവുമായി രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ആക്ഷേപിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ രാജ്യത്തു സംഭവിക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട് എന്നും ഉമർ പറയുന്നു..
പ്രസംഗത്തിലുടനീളം പൗരത്വ ബില്ലിനെതിരെയും എൻ പി ആറിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ഉമർ ഖാലിദ് പ്രതികരിച്ചത്.
ജനങ്ങള്‍ രാജ്യത്തെ രക്ഷിക്കൂ’ എന്നാ മുദ്രാവാക്യവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ ഭരണകൂടവും ബി.ജെ.പിക്കാരും പ്രക്ഷോഭകരെ വെടിവെച്ചു കൊല്ലാനാണ് ആവശ്യപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത്.എന്നും അദ്ദേഹം പറയുന്നു.
പൊലീസ് മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. യു.പിയിലെയും ബംഗാളിലെയും കര്‍ണാടകയിലെയും ഇരകളോടു കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അവര്‍ക്കു വേണ്ട സഹായങ്ങള്‍ എത്തിക്കണമെന്നും ഉമർ പറയുന്നു.. ഇന്ത്യ ഒന്നാണെന്നു ഭരണകൂടത്തെ ബോധ്യപ്പെടുത്തണമെന്നുംഅദ്ദേഹം പറഞ്ഞു.
നോട്ടുനിരോധനം, അയോധ്യാ വിധി, കശ്മീരിന്റെ 370 വകുപ്പ് എടുത്തുകളയല്‍ എന്നിവയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം പോലെയായിരിക്കും പൗരത്വ നിയമ ഭേദഗതിയെന്നുമാണ് മോദി കരുതിയത്.
എന്നാല്‍ ജാമിഅ മില്ലിയ, അലിഗഢ് എന്നീ സര്‍വകലാശാലകളില്‍ തുടങ്ങിയ പ്രക്ഷോഭം ഇന്ത്യയിലെ ഇരുപത്തി രണ്ടോളം സര്‍വകലാശാലകളിലേക്കു പടര്‍ന്നുവെന്നും ജനം തെരുവിലിറങ്ങി ശക്തമായ സമരം തുടങ്ങിയപ്പോൾ . ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























