ഇതിൽപരം പിണറായിക്കെന്തു വേണം; എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍

എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്ത്കൊണ്ടാണ് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്നാട് നിയമസഭയുടെ പുതുവര്‍ഷത്തെ ആദ്യ സമ്മേളനം ചേരുമ്പോള്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയ്യാറാകണം, രാജ്യത്തെ അടിസ്ഥാന നിയമങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതേസമയം പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി രംഗത്ത് എത്തി.ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ആശങ്കകല്‍ സൃഷ്ടിക്കുന്നതിന് നിയമം കാരണമാകുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. നേരത്തേ രാജ്യസഭയില്‍ ബില്ലിനെ പിഎംകെ പിന്തുണച്ചിരുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു തിരുമാനം. ഭരണ-പ്രതിപക്ഷം നിയമത്തിനെതിരെ നിയമസഭയില്‍ ശക്തമായി രംഗത്തുവന്നു. ബിജെപി അംഗമായ ഒ രാജഗോപാല്‍ ഒഴികെ മറ്റെല്ലാ എംഎല്‍എമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ഇതിനിടെ നിലവില്‍ നിയമമായ സ്ഥിതിക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
എന്നാൽ വിഷയത്തിൽ രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണെന്നാണ് രാജഗോപാൽ പ്രതികരിച്ചത് . താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാകരുത് പൗരത്വ ഭേദഗതി നിയമം പോലെ രാഷ്ട്ര സംബന്ധമായ വിഷയങ്ങളില്‍ അഭിഭ്രായങ്ങള്‍ പറയുന്നത്.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്നാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പലരും വരും,അവര്‍ക്കെല്ലാം പൗരത്വം നല്‍കാനാവില്ല. പൗരത്വം എന്നാല്‍ അത് ഒരു അധികാരം കൊടുക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബിജെപിയെ സംബന്ധിച്ചടത്തോളം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടികള്‍ എടുക്കുന്നത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ധം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സങ്കുചിത രാഷ്ട്രീയ താത്പര്യത്തിനു വേണ്ടിയാണെന്നും.അല്ലാതെ രാജ്യത്തിന്റെ നന്മ ഉദ്ദേശിച്ചല്ലെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























