വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങള്‍ പുതുക്കാനും വീണ്ടും അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങള്‍ പുതുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും അവസരമൊരുക്കുന്നു. ജനുവരി 15 വരെ തിരുത്തലുകള്‍ക്കും പുതിയ അംഗങ്ങള്‍ക്ക് വോട്ടവകാശം നേടാനും അപേക്ഷ സമര്‍പ്പിക്കാം. ഇതിന് ശേഷം ഫെബ്രുവരി നാലിന് അന്തിമ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററുമായി ഈ പട്ടികയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് തടയുന്നതിന് ശക്തമായ നടപടിയെടുക്കും. ഒരാള്‍ രണ്ടു അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























