ഹരിപ്പാട് കായംകുളം ദേശീയപാതയില്‍ കാറും സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഹരിപ്പാട് കായംകുളം ദേശീയപാതയില്‍ കാറും സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്കു പരുക്കേറ്റു. കൊല്ലം കുണ്ടറ പെരുമ്പുഴ ഷാനി മന്‍സിലില്‍ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈല ബീവി (65), മകന്‍ സുറൈന്‍ (40) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. ബന്ധു പെരുമ്പുഴ ബീമാസ് റസിഡന്‍സില്‍ ജമാലുദ്ദീന്‍ (53) ആണ് പരിക്കേറ്റത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഹരിപ്പാട്- കായംകുളം ദേശീയപാതയില്‍ ഏവൂര്‍ ജങ്ഷന് വടക്കുവശം ഇന്നലെ ഉച്ചക്ക് 2.45 ന് ആയിരുന്നു അപകടം നടന്നത്. കുണ്ടറയില്‍ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന ഹോണ്ടാ സിറ്റി കാര്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊച്ചുകുഞ്ഞും സുറൈനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുനക്കന്നൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha























