ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ഉണ്ടായത്; അവര്‍ പരിശുദ്ധരാണ്, തെറ്റ് ചെയ്യാത്തവരാണെന്ന ധാരണ വേണ്ട; പന്തീരങ്കാവ് കേസില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി

കോഴിക്കോട്പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമയമാകുമ്ബോള്‍ അവര്‍ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവരെന്തോ പരിശുദ്ധന്‍മാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ട. സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
യു.എ.പി.എക്ക് സര്‍ക്കാര്‍ എതിരാണ്. പക്ഷേ യു.എ.പി.എ ചുമത്തിയ കേസുകള്‍ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha























