Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സോളാർ വൈദ്യുതി തട്ടിപ്പ് കേസ് :സാക്ഷിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്;ഒളിവിൽ കഴിയുന്ന സരിതയുടെ മാതാവിനും പവർ കമ്പനി മാനേജർക്കുമെതിരെ വാറണ്ട് നടപടി ക്രമങ്ങൾ ആരംഭിച്ചു:ഫെബ്രുവരി 13നകം അറസ്റ്റ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാൻ വലിയതുറ സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു

01 JANUARY 2020 02:58 PM IST
മലയാളി വാര്‍ത്ത

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ ഇടപാടുകൾക്ക് ദൃക്‌സാക്ഷിയും കൃത്യ സ്ഥല മഹസ്സർ സാക്ഷിയുമായ യുവാവിനെതിരെ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ മൂന്നാം സാക്ഷിയായ എരുമേലി നോർത്ത് വില്ലേജിൽ കോരുത്തോട് മടുക്ക പടിഞ്ഞാറേ പറമ്പു വീട്ടിൽ ചാക്കോ മകൻ ബാബു ചാക്കോ (30)യെ ഫെബ്രുവരി 13 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണുത്തരവ്.

കേസിൽ കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയും സരിതയുടെ മാതാവുമായ ആലപ്പുഴ മൺമഴി പഴയേടം വീട്ടുനമ്പർ 12/60 ൽ ഇന്ദിരാദേവി , നാലാം പ്രതിയും പവർ കമ്പനിയുടെ കോയമ്പത്തൂർ വടവള്ളി ഓഫീസ് മാനേജരുമായ ബാലാജി നഗർ നിവാസി ഷൈജു സുരേന്ദ്രൻ എന്നിവർക്കെതിരെ വാറണ്ട് നടപടിക്രമങ്ങൾ ആരംഭിച്ചു.

ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുത്തരവുകൾ നടപ്പിലാക്കാൻ വലിയതുറ സി.ഐ.യോടാണ് കോടതി ഉത്തരവിട്ടത്. ഫെബ്രുവരി 13ന് അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള മൂന്ന് ഔദ്യോഗിക സാക്ഷികൾ സാക്ഷി വിസ്താരത്തിനായി ഹാജരാകാനും മജിസ്ട്രേട്ട് ജയകൃഷ്ണൻ ഉത്തരവിട്ടു. പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ 11 മുതൽ 13 വരെയുള്ള സാക്ഷികളാണിവർ.
വിചാരണക്ക് തുടർച്ചയായി ഹാജരാകാത്ത കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂർ തലയൽ പള്ളിയറ വീട്ടിൽ താമസക്കാരനുമായ ആർ. ജി. അശോക് കുമാറിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹാജരായ അശോക് കുമാറിനെ 2018 നവംബർ 21ന് വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് മൂന്ന് പ്രാമാണിക രേഖകൾ കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. 20l 9 നവംബർ 26 ന് മൂന്നു മുതൽ ഏഴ് വരെയുള്ള സാക്ഷികളെ വിസ്തരിച്ച് ആറ് പ്രാമാണിക രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.
ഐ.സി.എം.എസ്. പവർ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായർ , നടത്തിപ്പുകാരൻ ബിജു രാധാകൃഷ്ണൻ എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന 2 പ്രതികൾ. കുറ്റപത്രത്തിൽ മൂന്നും നാലും പ്രതിസ്ഥാനത്തുള്ള സരിതയുടെ മാതാവ് ഇന്ദിരാദേവി, കോയമ്പത്തൂർ വടവള്ളി ഓഫീസ് മാനേജർ ഷൈജു സുരേന്ദ്രൻ എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് വാറണ്ട് നടപടിക്രമങ്ങൾ തുടങ്ങിയത്.
2008 നവംബർ 10 ന് മാതൃഭൂമി ദിനപത്രത്തിലെ ധനകാര്യം സപ്ലിമെന്ററി പേജിൽ 'കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് ' എന്ന ലേഖനം പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലേഖനത്തിൽ ഐ.സി.എം.എസ് പവർ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളിൽ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി അവകാശപ്പെട്ടിരുന്നു. കമ്പനിക്ക് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ തോട്ടമുടമ തനിക്ക് പീരുമേട്ടിൽ ഉള്ള വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്നും വിതരണവകാശം നേടണമെന്നുമുള്ള ഉദ്ദേശത്തോടെ ഐ സി എം എസ് പവർ കമ്പനിയുടെ ഓഫീസിൽ എത്തുകയായിരുന്നു.
തോട്ടമുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ രേഖകൾ ചമച്ച് 4,50,000 രൂപ 2009 ജനുവരി 7 തീയതി വച്ചുള്ള യൂണിയൻ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം തോട്ടമുടമയിൽ നിന്നും പ്രതികൾ കബളിപ്പിച്ചെടുത്ത് രസീത് നൽകി. തുടർന്ന് ഡീലർഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികൾ 2009 ജനുവരി 7 ന് തിരുവനന്തപുരം എയർപോർട്ടിൽ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന (മെറ്റീരിയൽസ്) ഓർഡർ ഫോം നൽകിയും പ്രതികൾ ആയതിന് പരസ്പരം ഉത്സാഹികളും സഹായികളുമായി
നിന്ന് പ്രവർത്തിച്ച് തോട്ടമുടമയിൽ നിന്നും 4,50,000 രൂപ വഞ്ചിച്ചെടുത്ത് കാറ്റാടി വൈദ്യുതി യന്ത്രം സ്ഥാപിച്ചു നൽകുകയോ തുക തിര്യെക്കൊടുക്കുകയോ ചെയ്യാതെ ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് പോലീസ് കേസ്.
വ്യാജരേഖകളിൽ കാണപ്പെട്ട കൈയ്യക്ഷരം, ഒപ്പ് എന്നിവ പ്രതികളുടേതാണോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രതികളുടെ കൈയ്യക്ഷര- ഒപ്പ് സാമ്പിളുകൾ ശേഖരിച്ച് വ്യാജരേഖകൾ സഹിതം ഫോറൻസിക് പരിശോധനക്കയച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്. വലിയതുറ മുൻ സബ്ബ് ഇൻസ്പെക്ടർ റ്റി.സതികുമാറിന്റെ അപേക്ഷയിലാണ് കോടതി പ്രതികളെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വരുത്തി സാമ്പിൾ കൈയ്യക്ഷര- ഒപ്പുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്കയച്ചത്. പ്രതികൾ തങ്ങളുടേതല്ലെന്ന് പോലീസിനോട്
തർക്കിച്ച വ്യാജ രേഖകളിലെ കൈയ്യക്ഷര- ഒപ്പുകളും തങ്ങളുടെ യഥാർത്ഥ കൈയ്യക്ഷര- ഒപ്പുകളെന്ന് സമ്മതിച്ച് കോടതിയിൽ വച്ച് ജൂനിയർ സൂപ്രണ്ട് മുമ്പാകെ പ്രതികൾ എഴുതിയ കൈയ്യക്ഷര- ഒപ്പുകളും ഒന്നാണെന്ന എഫ്.എസ്.എൽ.റിപ്പോർട്ടാണ് കോടതിയിൽ എത്തിയിരിക്കുന്നത്.
തോട്ടമുടമയിൽ നിന്ന് കൈപ്പറ്റിയ പണം കൊണ്ട്
പ്രതികൾ സമ്പാദിച്ച ഹുണ്ടായ് സാൻറോ കാറും വസ്തുവിന്റെ പ്രമാണവും സ്വർണ്ണാഭരണങ്ങളും ഡിസ്ട്രിക്റ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ അസി. പോലീസ് കമ്മീഷണർ എസ്.അനിൽകുമാർ മഹസറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
2010 ജനുവരി 20 നാണ് പോലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്. 2013 ആഗസ്റ്റ് 3 നാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ ഈ കേസിലെ കൃത്യത്തിന് പുറമേ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ്, മ്യൂസിയം, കരമന, ആറന്മുള, നൂറനാട്, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, വള്ളിക്കുന്ന്, തൃക്കാക്കര, കോയമ്പത്തൂർ, വടവള്ളി, പൂനെ ബാഗ് ഗാർഡൻസ് എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ട 15 വഞ്ചനാ കേസുകളിൽ പ്രതികളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
തന്റെ പേരിലുള്ള കേസുകൾ ഒത്തു തീർപ്പാക്കാൻ തന്നിൽ നിന്നും 5.5 കോടി രൂപ കൈപ്പറ്റിയ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളെ കണ്ടെങ്കിലും അവർ കൈമലർത്തിയതായും ഉള്ള സരിതയുടെ വെളിപ്പെടുത്തൽ വൻ കോലാഹലമാണ് രാഷ്ട്രീയ കേരളത്തിൽ സൃഷ്ടിച്ചത്
തന്റെ പേരിലുള്ള വഞ്ചനാ കേസുകളുടെ തുകകൾ പരാതിക്കാർക്ക് തിരികെ നൽകിഎന്നും
കോടതിയുടെ അനുമതിയോടെ പിൻവലിക്കാവുന്ന കേസാണെന്നും ഉള്ള സരിതയുടെ വെളിപ്പെടുത്തലും കേരളം കണ്ടതാണ്. തുടർന്നാണ് സരിത സംസ്ഥാനം ഞെട്ടിയ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ എപ്രകാരം മൊഴി കൊടുക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റോഷനെ പോയി കണ്ടാൽ മതിയെന്നും മൊഴി റോഷൻ പഠിപ്പിച്ചു തരുമെന്നും ഉള്ള മുൻ എം എൽ എ തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണവും വിവിധ ന്യൂസ് ചാനൽ വഴി സംസ്ഥാന ജനത കണ്ടതാണ്.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ സരിതയെ സ്വാധീനിക്കാൻ ശ്രമിച്ചതടക്കമുള്ള ഇക്കാര്യങ്ങളെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്.സമഗ്ര അന്വേഷണത്തിനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പിണറായി സർക്കാർ പ്രത്യേക ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്താതെ നിലച്ച മട്ടാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends