ജനസംഖ്യാ കണക്കെടുപ്പുമായി സഹകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്, ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്‌തെങ്കിലും പല മാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞത് പോലെ സെന്‍സസ് കാര്യങ്ങള്‍ മുന്നോട്ട് തന്നെ. പൗരത്വഭേദഗതി നിയമവും പൗരത്വരജിസ്റ്ററും സെന്‍സസും (എന്‍.പി.ആര്‍) തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. അത് സംബന്ധിച്ച് ഉത്തരവും ഇറക്കിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നേ കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു, സെന്‍സസുമായി സര്‍ക്കാര്‍ സഹകരിക്കണം. ജനസംഖ്യാ കണക്കെടുപ്പും സെന്‍സസും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിതില്‍ നിന്ന് വിട്ടുനിന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടാത്തതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടിവരും. അന്ന് സുരേന്ദ്രനെ ട്രോളിയവര്‍ മുഖ്യമന്ത്രിയുടെ പുതിയപ്രസ്താവന കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ്.
ജനസംഖ്യാ കണക്കെടുപ്പുമായി സഹകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്‌തെങ്കിലും പല മാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. കേരളീയരുടെ സഹകരണത്തോടെ മാത്രമേ സെന്‍സസ് നടത്താനാവൂ. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ രീതി അനുസരിച്ച് സെന്‍സസ്് എടുക്കാന്‍ ജനങ്ങളെ സമീപിച്ചാല്‍ അത് കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കും. അതിനാലാണ് പുതുതായി നിശ്ചയിച്ച തരത്തിലുള്ള പൗരത്വ രജിസ്റ്റര്‍ തയാറാക്കലും അതിന് വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യംവെച്ചുള്ള ജനസംഖ്യാ രജിസ്റ്റര്‍ നടപടിക്രമങ്ങള്‍ മരവിപ്പിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ സെന്‍സസ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നെന്ന് ഉത്തരവിറക്കിയതെന്ന് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നു.
സെന്‍സസ് നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പറയാന്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്നും അതിന് അദ്ദേഹത്തിന് അധികാരമില്ലെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചിരുന്നു. കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍കാലങ്ങളിലെ രേഖകള്‍ പരിശോധിച്ചാല്‍ കേരളമാണ് ജനസംഖ്യാ കണക്കെടുപ്പുമായി കാര്യക്ഷമമായി സഹകരിച്ചിട്ടുള്‌ലതെന്ന് മനസ്സിലാകും. മറ്റ് സംസ്ഥാനങ്ങളില്‍ തുടങ്ങുന്നതിന് മുമ്പ് കേരളത്തില്‍ അതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ബംഗാളില്‍ സെന്‍സസ് നടത്തില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചെങ്കിലും അവിടെയും സെന്‍സസ് നടത്തുമെന്ന് ഇതോടെ വ്യക്തമായി.
കേന്ദ്രസര്‍ക്കാരിന്റെ പല നിയമങ്ങളും നടപ്പാക്കില്ലെന്ന് പറയുകയും അതിനെതിരെ സമരം ചെയ്യുകയുമാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളും അവരുടെ സര്‍ക്കാരുകളും ചെയ്യുന്നത്. അവസാനം പലരെയും കുരുക്കാന്‍ ആ നിയമങ്ങള്‍ ഇവരുടെ സര്‍ക്കാരുകള്‍ ആയുധമാക്കുകയും ചെയ്യും. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എ നിയമത്തിനെതിരെ ഇടത്പക്ഷം ദേശീയതലത്തില്‍ വലിയ പ്രക്ഷോഭപരിപാടികളാണ് നടത്തിയത്. അവസാനം രണ്ട് സി.പി.എം പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയും ആ കേസ് എന്‍.ഐ.എയ്ക്ക് കൈമാറുകയും ചെയ്തു. അപ്പോള്‍ ഈ സമരങ്ങളും പ്രഖ്യാപനങ്ങളും ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha























